'എല്ലാം ദേവിയുടെ അനുഗ്രഹം' ; പൊങ്കാലയര്‍പ്പിച്ച് അനുമോള്‍ - ആറ്റുകാല്‍ പൊങ്കാലയര്‍പ്പിച്ച് അനുമോള്‍
'ആറ് വയസ്സുമുതൽ അമ്മയ്‌ക്കൊപ്പം എല്ലാ വർഷവും പൊങ്കാലയിടാൻ വരാറുണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവര്‍ഷം വീട്ടിലാണ് പൊങ്കാല ഇട്ടത്. ഇന്ന് തികച്ചും അപ്രതീക്ഷിതമായാണ് പൊങ്കാലയർപ്പിക്കാൻ സാധിച്ചത്. രാവിലെ പ്രാര്‍ഥിക്കാൻ വേണ്ടിയാണ് അമ്പലത്തിൽ എത്തിയത്. പൊങ്കാലയിടാനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിന് സമീപത്തുള്ള ബന്ധുക്കളുടെ വീട്ടിൽ പൊങ്കാലയിടാൻ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോള്‍ ഒരു ചേട്ടന്റെ സഹായത്താൽ സ്ഥലസൗകര്യം ലഭിച്ചു. എല്ലാം ദേവിയുടെ അനുഗ്രഹമായി കാണുന്നു' - അനുമോൾ പറഞ്ഞു.
Last Updated : Feb 3, 2023, 8:16 PM IST