വോട്ടർ പട്ടികയില്‍ പേരില്ല, ബാലറ്റ് പെട്ടിയെടുത്ത് വീട്ടിലേക്ക് നടന്ന് ആദിവാസികൾ: video viral - Dongria Kandha community
രായഗഡ: വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയപ്പോൾ വോട്ടര്‍ പട്ടികയില്‍ പേരില്ല. ഉടൻ തന്നെ ബാലറ്റ് പെട്ടിയെടുത്ത് സ്വന്തം ഊരിലേക്ക് മടങ്ങിയ പോയി ഒഡിഷയിലെ ആദിവാസി സമൂഹം. ഒഡിഷയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നടന്നത് നാടകീയ രംഗങ്ങള്‍. കല്യാണ്‌സിങ്‌പൂർ ബ്ലോക്കിലെ റെയ്‌ലിമ പോളിംഗ് സ്‌റ്റേഷനിലാണ് സംഭവം. ബാലറ്റ് പെട്ടി ഉപയോഗിച്ചായിരുന്നു പോളിംഗ്. വോട്ടുചെയ്യാനായി ഡോംഗ്രിയ കാണ്ഡ ആദിവാസി സമൂഹം എത്തിയിരുന്നു. അപ്പോഴാണ് ഊരിലുള്ള 120 പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും അധികൃതര്‍ അറിയിച്ചത്. പ്രകോപിതരായ ഇവര്‍ ബാലറ്റ് പെട്ടിയുമെടുത്ത് സ്വന്തം ഈരിലേക്ക് മടങ്ങി. ഇതോടെ പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഇടപെടുകയായിരുന്നു. ഊര് നിവാസികളോട് കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അധികൃതര്‍ ബാലറ്റ് പെട്ടി തിരിച്ച് വാങ്ങിയത്.
Last Updated : Feb 3, 2023, 8:17 PM IST