Video: കടലോളം പ്രണയം, പഞ്ചാബിലെത്തിയ അമേരിക്കൻ കല്യാണക്കഥ - കപൂർത്തല ലവ്പ്രീത് സിങ് ലവ്‌ലി മെം സ്റ്റുവർട്ട് ദമ്പതികൾ
കപൂർത്തല: പ്രണയത്തിന് ജാതിയുടേയോ മതത്തിന്‍റെയോ പരിമിതികളില്ല. ഭാഷയുടെയോ ദേശത്തിന്‍റെയോ അതിർവരമ്പുകളില്ല. അത് തെളിയിക്കുന്നതാണ് ലവ്പ്രീത് സിങ് ലവ്‌ലിയുടെയും മെം സ്റ്റുവർട്ടിന്‍റെയും പ്രണയസാഫല്യം. പഞ്ചാബ് കപൂർത്തലയിലെ ഫതുദിംഗ സ്വദേശിയായ ലവ്പ്രീത് സിങ് ലവ്‌ലിയും യു.എസ് പൗരയായ മെം സ്റ്റുവർട്ടും ഒരു വർഷം മുമ്പാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹബന്ധത്തിലേക്കും എത്തുകയായിരുന്നു. ലവ്പ്രീത് സിങ്ങിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി ഇന്ത്യയിലേക്കെത്തിയ മെം സ്റ്റുവർട്ടിനെ ലവ്പ്രീത് സിങ്ങിന്‍റെ കുടുംബം ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. സിഖ് ആചാരപ്രകാരമാണ് ഫതുദിംഗയിലെ ഗുരുദ്വാര സാഹിബിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. നിലവിൽ ഇന്ത്യയിൽ തന്നെ താമസം തുടരാനാണ് ഇരുവരുടെയും തീരുമാനം. ഭാഷാപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ക്രമേണ അവ പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.
Last Updated : Feb 3, 2023, 8:22 PM IST