സമത്വ പ്രതിമ സന്ദര്‍ശിച്ച് അല്ലു അര്‍ജുനും ബാബ രാംദേവും, കാണാം വീഡിയോ - ഹിന്ദു ആചാര്യന്‍ രാമാനുജന്‍
ഹൈദരാബാദ്: ഹൈദരാബാദിലെ സമത്വ പ്രതിമ സന്ദര്‍ശിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനും യോഗ ഗുരു ബാബ രാംദേവും. സമതാമൂര്‍ത്തി കേന്ദ്രം പ്രവര്‍ത്തകര്‍ ഇരുവരെയും സ്വീകരിച്ചു. ഹിന്ദു ആചാര്യന്‍ രാമാനുജന്‍റെ പ്രതിമ ഫെബ്രുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തത്. ഷംഷാബാദിലെ 45 ഏക്കർ സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. 216 അടിയുള്ള ഈ നിര്‍മിതി, ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിമയാണ്.
Last Updated : Feb 3, 2023, 8:11 PM IST