പൊലീസ് കാഴ്‌ചക്കാരായി, തൃശൂർ ജില്ല ആശുപത്രിയില്‍ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം: video - എസ്എഫ്ഐ
തൃശൂർ: തൃശൂർ ജില്ല ആശുപത്രിയില്‍ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം. ഒല്ലൂർ വൈലോപ്പിള്ളി കോളജിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. കോളജിലെ സംഘർഷത്തെ തുടർന്ന് ഇരു വിഭാഗത്തേയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാന്‍ നേതാക്കൾ എത്തിയപ്പോൾ പൊലീസ് നോക്കിനില്‍ക്കെയാണ് സംഘർഷമുണ്ടായത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഉൾപ്പടെ ആറുപേരെ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്തവരെ വിടണമെന്നാവശ്യപ്പെട്ട് സിപിഐ നേതാക്കൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ചർച്ച നടത്തി. ഇതെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Feb 3, 2023, 8:16 PM IST