കേരളം

kerala

ചുവന്ന് തുടുത്ത് കണ്ണൂര്‍, മുദ്രാവാക്യവുമായി ആവേശം പകര്‍ന്ന് പ്രവര്‍ത്തകര്‍ ; സമ്മേളന വേദിയിലേക്കെത്തുന്നത് ആയിരങ്ങള്‍

By

Published : Apr 9, 2022, 2:52 PM IST

Updated : Feb 3, 2023, 8:22 PM IST

23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ നാലാം നാള്‍ കണ്ണൂരിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന നായനാർ അക്കാദമിക്ക് പുറത്ത് വന്‍ ജനക്കൂട്ടമാണ് രാവിലെ മുതല്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരാണ് സമ്മേളന വേദിയിലേക്ക് എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് വിവരം. പാര്‍ട്ടി സമ്മേളനം സമാപിക്കുന്ന ഞായറാഴ്‌ച ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലി കണ്ണൂരിനെ ചുവപ്പണിയിക്കും.
Last Updated : Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

...view details