14 അടി നീളവും 10 കിലോയോളം ഭാരവും ; രാജവെമ്പാലയെ വലയിലാക്കിയത് സാഹസികമായി - മസ്‌തിഹല്ല രാജവെമ്പാല
ഉത്തര കന്നഡ : സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കുമത താലൂക്കിലെ മസ്‌തിഹല്ല ഗ്രാമത്തിൽ ഗണപു ഗൗഡയുടെ തോട്ടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. 14 അടി നീളവും 9.5 കിലോ ഭാരവുമുള്ള രാജവെമ്പാല കഴിഞ്ഞ ഒരാഴ്‌ചയായി വീടിന് സമീപത്തെ തോട്ടത്തിൽ ഭീതിപരത്തിവരികയായിരുന്നു. ഒടുവിൽ വനംവകുപ്പിന്‍റെ സഹായത്തോടെ പാമ്പുപിടിത്തക്കാരനായ പവൻ സാഹസികമായും തന്ത്രപരമായും അതിനെ വരുതിയിലാക്കി. തുടര്‍ന്ന് സുരക്ഷിതമായി വനത്തില്‍ വിട്ടു.
Last Updated : Feb 3, 2023, 8:21 PM IST