കേരളം

kerala

ETV Bharat / sukhibhava

ലോക മുലയൂട്ടല്‍ വാരം; പ്രാധാന്യവും, ഗുണങ്ങളും, ചരിത്രവും

ലോകമെമ്പാടുമുള്ള ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുമാണ് ലോക മുലയൂട്ടല്‍ വാരം ലക്ഷ്യമിടുന്നത്.

By

Published : Aug 1, 2022, 6:08 PM IST

world breastfeeding week  world breastfeeding week 2022  breastfeeding week  ലോക മുലയൂട്ടല്‍ വാരം 2022  മുലയൂട്ടല്‍ വാരത്തിന്‍റെ പ്രാധാന്യം  മുലയൂട്ടല്‍ വാരം
ലോക മുലയൂട്ടല്‍ വാരം; പ്രാധാന്യവും, ഗുണങ്ങളും, ചരിത്രവും

ന്യൂഡല്‍ഹി: ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ആഗോളതലത്തില്‍ മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ വാരം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ, ഏകദേശം 70 രാജ്യങ്ങൾ മാത്രമായിരുന്നു ഈ വാരം ആചരിച്ചിരുന്നത്. എന്നാല്‍ ഇന്ന് 170 രാജ്യങ്ങൾ ഇത് ആചരിക്കുന്നു.

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്‍റിന്‍റെ നയരൂപകർത്താക്കൾ ലോകാരോഗ്യ സംഘടന, യുണിസെഫ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് 1990 ഓഗസ്റ്റിൽ ഒപ്പുവച്ച ഇന്നസെന്‍റി പ്രഖ്യാപനത്തെയാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മുലയൂട്ടുന്ന ശിശുകള്‍ക്ക് കൂടുതൽ ബുദ്ധി വളര്‍ച്ചയും ആരോഗ്യവുമുണ്ട്. അമിതഭാരം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്‌ക്കുള്ള സാധ്യത ഇവര്‍ക്ക് വളരെ കുറവാണ്. നവജാത ശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാൽ, കാരണം അതിൽ അടങ്ങിയിരിക്കുന്ന പ്രതിരോധ വസ്‌തുക്കള്‍ പല രോഗങ്ങളും തടയാൻ സഹായിക്കുന്നു.

'മുലയൂട്ടലിലേക്ക് ചുവടു വയ്‌ക്കാന്‍ പഠിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുക' എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരത്തിന്‍റെ മുദ്രാവാക്യം. ശിശുക്കള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും മുലയൂട്ടല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പ്രസവത്തിന് ശേഷമുള്ള വിഷാദം ഒഴിവാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണ് മുലയൂട്ടല്‍. പ്രമേഹം, ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദം, കൊളസ്‌ട്രോൾ, സ്‌തനാർബുദം, അണ്ഡാശയ അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ആഗ്രയിലെ ഉജാല സിഗ്നസ് റെയിൻബോ ഹോസ്‌പിറ്റലിലെ ഗൈനക്കോളജി കൺസൾട്ടന്‍റ്‌ ഡോ നെഹാരിക മൽഹോത്ര പറഞ്ഞു.

സ്‌തനാര്‍ബുദം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഓരോ വർഷവും 20,000 ആയി കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ മൂന്നില്‍ രണ്ട് ശിശുക്കള്‍ക്ക് ആവശ്യമായ മുലപ്പാല്‍ ലഭിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ജനന ശേഷം അറ് മാസത്തേക്കെങ്കിലും ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കണം.

ആഗോളതലത്തില്‍ മുലയൂട്ടൽ വാരം ആചരിക്കുമ്പോള്‍ മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്‌കരണം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനെ അപമാനമായി കരുതേണ്ടതില്ല. മറിച്ച് കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്ക്‌ മുലപ്പാല്‍ ആവശ്യമാണ്.

ABOUT THE AUTHOR

...view details