കേരളം

kerala

ETV Bharat / sukhibhava

'അകറ്റി നിര്‍ത്തേണ്ട, തുല്യരായി കാണാം': ഇന്ത്യയിലെ എച്ച്ഐവി അണു വാഹകര്‍ 2.4 ദശലക്ഷം പേര്‍

2021 സാമ്പത്തിക വർഷത്തിൽ പോലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് മിക്ക ആളുകളിലും അണുബാധയ്‌ക്കുള്ള പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍

Theme of World AIDS Day 2022  World AIDS Day  History of World AIDS Day  AIDS  HIV  Acquired immunodeficiency syndrome  Importance of World AIDS Day  35 th World AIDS Day  health news  malayalam news  ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്  ലോക എയ്‌ഡ്‌സ് ദിനം  എയ്‌ഡ്‌സ്  എച്ച്ഐവി  2022ലെ ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ ആശയം  ഇന്ത്യയിൽ എച്ച്ഐവി രോഗബാധിതർ  സുരക്ഷിതമല്ലാത്ത ലൈംഗികത  മലയാളം വാർത്തകൾ  ആരോഗ്യ വാർത്തകൾ
ലോക എയ്‌ഡ്‌സ് ദിനം; ഇന്ത്യയിൽ എച്ച്ഐവി രോഗബാധിതർ 24 ലക്ഷത്തിലധികം

By

Published : Dec 1, 2022, 9:37 AM IST

ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ് ദിനം. 1988 മുതലാണ് ഈ ദിവസം എയ്‌ഡ്‌സ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. അണുബാധ മൂലം മരണമടഞ്ഞവരുടെ സ്‌മരണയ്‌ക്കായി പകർച്ചവ്യാധിയെ കുറിച്ചും അത് പകരുന്നതിനെ കുറിച്ചും മറ്റുള്ളവർക്ക് ബോധവത്കരണം നടത്തുകയാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമുടുന്നത്.

ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) മൂലമുണ്ടാകുന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ് അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്‌ഡ്‌സ്). 1981ൽ ആഫ്രിക്കയിലാണ് എയ്‌ഡ്‌സിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശേഷം ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകൾക്ക് രോഗം ബാധിച്ചു.

പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികത, രക്തം, അണുബാധയുള്ള സൂചികൾ ഉപയോഗിക്കുന്നത് എന്നിവയിലൂടെയാണ് എയ്‌ഡ്‌സ് മറ്റുള്ളവരിലേയ്‌ക്ക് വ്യാപിക്കുന്നത്. 35മത് ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ എയ്‌ഡ്‌സ് രോഗികളെ കുറിച്ചും രോഗ നിയന്ത്രണത്തെ കുറിച്ചും നടത്തിയ പഠനത്തിൽ സബ്‌സിഡിയുള്ള ആന്‍റി റിട്രോവൈറൽ തെറാപ്പിയും വിവിധ ഇടപെടലുകളും കാരണം രോഗം ഏറെക്കുറെ നിയന്ത്രണവിധേയമാണ്.

എങ്കിലും ഇന്ത്യയിൽ 2.4 ദശലക്ഷം ആളുകൾ ഇപ്പോഴും ഈ രോഗവുമായി ജീവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ജില്ലകളിലും 5,000ത്തിലധികം എച്ച്‌ഐവി എയ്‌ഡ്‌സ് ബാധിതരുള്ള ആന്ധ്രാപ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളിൽ ഇതിന്‍റെ വ്യാപനം ഇനിയും നിയന്ത്രിക്കാനായിട്ടില്ല. 2021 സാമ്പത്തിക വർഷത്തിൽ പോലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് മിക്ക ആളുകളിലും അണുബാധയ്‌ക്കുള്ള പ്രധാന കാരണമെന്നാണ് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്.

2022ലെ ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ ആശയം: 2022ലെ ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ പ്രമേയമായി 'തുല്യമാക്കുക (Equalise)' എന്ന ആശയമാണ് തെരഞ്ഞെടുത്തത്. ലോകത്തിൽ നിന്ന് എയ്‌ഡ്‌സിനെ തുരത്താനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന അസമത്വങ്ങൾ പരിഹരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് ഈ വർഷത്തെ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ ചരിത്രം: പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള അധികാരികൾ, അന്തർദേശീയ സംഘടനകൾ, പൗരന്മാർ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് 1988ൽ ലോക എയ്‌ഡ്‌സ് ദിനം ആരംഭിച്ചത്. ആ വർഷം 90,000 മുതൽ 150,000 വരെ ആളുകൾക്ക് എച്ച്ഐവി പോസിറ്റീവ് ആയിരുന്നു. എല്ലാ വർഷവും യുഎന്നുമായി ബന്ധപ്പെട്ടിട്ടുള്ള സംഘടനകൾ, സാധാരണക്കാർക്കൊപ്പം ചില എച്ച്ഐവി സംബന്ധമായ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി ഒത്തുചേരുന്നു.

രോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി നിരവധി പരിപാടികൾ ഈ ദിവസം നടത്തുകയും ചെയ്യുന്നു. എയ്‌ഡ്‌സിനുള്ള അവബോധത്തിന്‍റെയും പിന്തുണയുടെയും അടയാളമായി പല വ്യക്തികളും ഈ ദിവസം ചുവന്ന റിബൺ ധരിക്കുന്നു.

ലോക എയ്‌ഡ്‌സ്‌ ദിനത്തിന്‍റെ പ്രാധാന്യം:എയ്‌ഡ്‌സ്‌ ഇപ്പോഴും ലോകത്ത് നിലനിൽക്കുന്നുവെന്നും അത് ബാധിച്ചവർക്കായി ഫണ്ട് സ്വരൂപിക്കണമെന്ന് പൊതുജനങ്ങൾക്കും സർക്കാരിനും ഉള്ള ഓർമപ്പെടുത്തലായി ലോക എയ്‌ഡ്‌സ് ദിനം പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള എച്ച്ഐവി പോസിറ്റീവ് ബാധിതർക്ക് ആത്മവിശ്വാസം നൽകാനും ഈ ദിനം പ്രയോചനപ്പെടുത്തുന്നു.

ABOUT THE AUTHOR

...view details