മാറി മാറി വരുന്ന ജോലി ഷിഫ്റ്റുകൾ ജീവിതശൈലിയേയും ഉറക്കശീലത്തെയും ബാധിക്കും. ഇത് സ്വാഭാവിക ആർത്തവ വിരാമം വൈകിപ്പിക്കുമെന്ന് പുതിയ പഠനം പറയുന്നു. ആർത്തവവിരാമത്തിന് മുമ്പുള്ള 3,700 സ്ത്രീകളുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 'മെനോപോസ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സമീപ വർഷങ്ങളിൽ ആഗോളതലത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലികൾ വർധിച്ചു. ചരക്കുകളുടെയും സേവനങ്ങളുടെയും വർധിച്ചുവരുന്ന ആവശ്യകത ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലികൾ ഒഴിച്ചുകൂടാനാവാത്തതാക്കി. ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലികൾ സിർക്കേഡിയൻ താളം തെറ്റിക്കുന്നതിനാലാണ് ആർത്തവവിരാമം വൈകുന്നതെന്ന് പഠനം പറയുന്നു.