ശരീര സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും മുഖ്യ ഘടകമാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളും മസിലുകളും കൂടുതല്‍ ദൃഢമാകുന്നു. മാത്രമല്ല വ്യായാമ സമയത്ത് ശരീരത്തില്‍ നിന്ന് പുറന്തളപ്പെടുന്ന വിയര്‍പ്പിലൂടെ ശരീരത്തിലെ അധികം വരുന്ന ടോക്സിനുകള്‍ പുറത്ത് പോകുന്നു.
ഇത് ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തില്‍ അടഞ്ഞ് കൂടിയ കൊഴുപ്പുകള്‍ ഇല്ലാതാക്കാനും വ്യായാമം ഉത്തമ പ്രതിവിധിയാണ്. മിതമായതും ശരീരയായ രീതിയിലുമുള്ള വ്യായാമങ്ങള്‍ എല്ലാവരുടെയും ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.
എന്നാല്‍ വ്യായാമത്തിനായി തെരഞ്ഞെടുക്കുന്ന സമയം ശരീരത്തിന് അനുയോജ്യമാണോയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്ന് വരികയാണ്. രാവിലെയാണ് സ്‌ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമമായ സമയം എന്നാല്‍ പുരുഷന്മാര്‍ക്കാകട്ടെ വൈകുന്നേരവുമാണ്.
സ്‌ത്രീകള്‍ക്ക് ഏത് സമയം ഗുണകരമാണെങ്കിലും വയര്‍ ,ഇടുപ്പ് എന്നിവിടങ്ങളിലുള്ള കൊഴുപ്പ് കൂടുതല്‍ ഇല്ലാതാക്കാന്‍ രാവിലെയുള്ള വ്യായാമം കൂടുതല്‍ സഹായിക്കുമെന്ന് ഫ്രണ്ടിയേഴ്‌സ് ഇൻ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നു. എന്നാല്‍ വൈകുന്നേരം വ്യായാമത്തിലേര്‍പ്പെടുന്നതിലൂടെ പുരുഷന്മാരുടെ ശരീരത്തിലെ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, എന്നിവ കൂടുതലായി കുറക്കുകയും ശ്വസന പ്രക്രിയ, കാര്‍ബോഹൈഡ്രേറ്റ് ഓക്‌സിഡേഷന്‍ എന്നിവയെ നല്ലരീതിയിലാക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ അമിത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അവയെ ശരീരത്തിനാവശ്യമായ ഊര്‍ജമാക്കി മാറ്റുകയും ചെയ്യുന്നു.