സ്‌ത്രീകളിൽ പ്രതിമാസം സംഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, പിസിഒഎസ് എന്നിവ നിയന്ത്രിക്കുന്നതിന് പുറമെ ഹൃദയാരോഗ്യം നിലനിർത്താൻ സ്‌ത്രീകൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് വിദഗ്‌ധർ പറയുന്നു.
വ്യായാമം അനിവാര്യം: കൃത്യമായ വ്യായാമം ഹൃദയമിടിപ്പ് കൂട്ടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കുറക്കുന്നതായും പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നത് നല്ലതാണ്. പടികൾ കയറിയോ ഭക്ഷണം കഴിഞ്ഞ് അൽപനേരം നടന്നോ ദിവസവും 10,000 അടികളെങ്കിലും നടക്കുക.
ഭാരം നിയന്ത്രിക്കണം: ആരോഗ്യമുള്ള ഹൃദയത്തിന് ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയരത്തിന് അനുസൃതമായി ഭാരം (ബിഎംഐ) ക്രമീകരിക്കുക. ഭാരം കൂട്ടുന്നതിനോ കുറക്കുന്നതിനോ ഏത് തരം ഭക്ഷണക്രമമാണ് പിന്തുടരേണ്ടതെന്നതിനും ഏത് തരം വ്യായാമമാണ് ചെയ്യേണ്ടതെന്നതിനും വിദഗ്‌ധരോട് നിർദേശം തേടുക. ബിഎംഐ കൃത്യമായി തുടരുന്നത് ഹൃദയ സംബന്ധമായി പ്രശ്‌നങ്ങൾ 32 ശതമാനം വരെ കുറയ്‌ക്കുന്നു.
പ്രമേഹവും ബിപിയും: രക്തത്തിലെ പഞ്ചസാരയുടെ അളവും ബിപിയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുന്നതിന് വിദഗ്‌ധരുടെ നിർദേശം തേടുക.