സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ ആസ്‌മ രോഗം രൂക്ഷമാക്കുന്നതിന് കാരണമാകുമെന്ന് പഠനം. ആസ്‌മ ആന്‍ഡ് ലങ് എന്ന യുകെയിലെ സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. സ്ത്രീകളിലും പുരുഷന്‍മാരിലും ആസ്‌മ എങ്ങനെ വ്യത്യസ്‌തമായി ബാധിക്കപ്പെടുന്നു എന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്‌താമാക്കി.
ശ്വസന നാളം ചുരുങ്ങുകയും വീര്‍ക്കുകയും ചെയ്യുന്നതിലൂടെ ശ്വസനത്തിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്‌ഥയാണ് ആസ്‌മ. ചുമ, നെഞ്ചിന് കൂടുതല്‍ മുറുക്കം എന്നിവ ഇതിന്‍റെ ഭാഗമായി ഉണ്ടാകുന്നതാണ്. ലോകത്ത് 13 കോടി അറുപത് ലക്ഷം സ്ത്രീകള്‍ ആസ്‌മ ബാധിതരാണ് എന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷകാലത്ത് യുകെയില്‍ 5,100 സ്ത്രീകള്‍ ആസ്‌മ കാരണം മരണപ്പെട്ടപ്പോള്‍ ആസ്‌മ കാരണം മരണപ്പെട്ട പുരുഷന്‍മാരുടെ എണ്ണം 2,300 ആണ്.
സ്ത്രീ ലൈംഗിക ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ ആസ്‌മ ലക്ഷണങ്ങള്‍ പെട്ടെന്ന് വര്‍ധിപ്പിക്കാനും ജീവന് അപായമുണ്ടാകുന്ന രീതിയിലേക്ക് മാറാനും സാധ്യതയുണ്ടെന്ന കാര്യത്തില്‍ പലരും അജ്ഞരാണെന്ന് ഗവേഷകര്‍ പറയുന്നു. ആസ്‌മയെ പലരും നിസാര രോഗമായി തള്ളികളയുന്ന സാഹചര്യവുമുണ്ട്.
ബാല്യകാലത്ത് ആസ്‌മ കൂടുതലായി കാണപ്പെടുന്നതും രൂക്ഷമായിരിക്കുന്നതും ആണ്‍കുട്ടികളിലാണ്. എന്നാല്‍ ആര്‍ത്തവരാംഭത്തിന് ശേഷം ആസ്‌മ കൂടുതലായി കാണപ്പെടുന്നതും രൂക്ഷമായിരിക്കുന്നതും സ്ത്രീകളിലാണെന്നും ആസ്‌മ ആന്‍ഡ് ലങ്ങിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ആര്‍ത്തവം, ഗര്‍ഭം, ആര്‍ത്തവ വിരാമം എന്നീ അവസ്ഥകളില്‍ സ്ത്രീ ഹോര്‍മോണുകള്‍ ആസ്‌മയെ ബാധിക്കുന്നത് പരിഗണിക്കാതെയുള്ള നിലവിലെ ചികിത്സരീതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. എന്ത്കൊണ്ട് ആസ്‌മ സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു എന്നതില്‍ ആവശ്യത്തിന് പഠനങ്ങള്‍ നടന്നിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
ALSO READ:വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചില യോഗാസനങ്ങള്‍