സ്ത്രീകള്‍ക്ക് പുരുഷൻമാരേക്കാൾ കൂടുതല്‍ വൃക്ക രോഗങ്ങള്‍ വരാന്‍ സാധ്യതയെന്ന് കണ്ടെത്തല്‍. പുരുഷന്മാരെക്കാൾ 12 മടങ്ങ് കൂടുതലാണ് സ്ത്രീകള്‍ക്ക് രോഗം വരാനുള്ള സാധ്യത. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണത്തിന്‍റെ എട്ടാമത്തെ പ്രധാന കാരണം വൃക്കയുടെ പ്രവര്‍ത്തനം നിലക്കുന്നതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിശബ്‌ദ കൊലയാളി
വൃക്ക സംബന്ധമായ രോഗങ്ങളെ 'നിശബ്ദ കൊലയാളികൾ' എന്നാണ് ഡൽഹി ആസ്ഥാനമായ നെഫ്രോളജിസ്റ്റ് ഡോ. മനോജ് സിംഗ് വിളിക്കുന്നത്. കാരണം രോഗത്തിന്‍റെ ലക്ഷണങ്ങൾ ദൃശ്യമാകുമ്പോഴേക്കും രോഗം അതിന്‍റെ പൂര്‍ണതയില്‍ എത്തിയിരിക്കും. വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, കാൻസർ, അണുബാധ, കല്ലുകൾ, മൂത്രാശയ അണുബാധ അല്ലെങ്കിൽ മൂത്രാശയ പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍.
വൃക്ക രോഗങ്ങള്‍ പുരുഷന്മാരേക്കാള്‍ വരാന്‍ സാധ്യത സ്ത്രീകള്‍ക്കെന്ന് പഠനം സ്ത്രീയായാലും പുരുഷനായാലും വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങൾ പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, ക്രമരഹിതമായ ഭക്ഷണം, അമിതമായ മദ്യപാനം, ചില മരുന്നുകൾ എന്നിവയാണ്. ചില സമയങ്ങളിൽ, മെറ്റബോളിക് അല്ലെങ്കിൽ അനാട്ടമി ഡിസോർഡേഴ്‌സും ഇത്തരം അവസ്ഥകൾക്ക് കാരണമാകാം.
Also Read: വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ശാസ്ത്രലോകം; പന്നിയുടെ വൃക്ക മനുഷ്യനിൽ
സ്ത്രീകളെ അപേക്ഷിച്ച് മൂത്രനാളി അണുബാധ (UTIs) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഗർഭാവസ്ഥയിൽ നീണ്ടുനിൽക്കുന്ന യുടിഐയും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. കൂടാതെ, വൃക്കരോഗങ്ങൾ ഗർഭാവസ്ഥയിലും പ്രസവസമയത്തെ സങ്കീർണതകൾക്കും കാരണമാകും.
ചില സ്ത്രീകള്‍ക്ക് ഗർഭധാരണത്തിലും പ്രശ്നങ്ങൾ നേരിടാം. രോഗം സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും അകാല പ്രസവത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങൾ
സാധാരണഗതിയിൽ പ്രാരംഭ ഘട്ടത്തിൽ വൃക്കസംബന്ധമായ തകരാറുകളുടെ ലക്ഷണങ്ങൾ കാണപ്പെടാറില്ല. ചില സമയങ്ങളിൽ ലക്ഷണങ്ങൾ സാധാരണമാണെന്നതും രോഗം തിരിച്ചറിയപ്പെടാതിരിക്കാന്‍ കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇതാ:
- വിശപ്പില്ലായ്മ
- ഭാരനഷ്ടം
- രാത്രിയിൽ പതിവായി മൂത്രമൊഴിക്കൽ
- പാദങ്ങളിലും കണങ്കാലുകളിലും വീക്കം
- നിരന്തരമായ ക്ഷീണം, ബലഹീനത
- ഓക്കാനം, ഛർദ്ദി.
- പേശി വേദന, മലബന്ധം
- ഏകാഗ്രതയുടെ അഭാവം
- ഉറക്കമില്ലായ്മ
- കണ്ണുകൾക്ക് ചുറ്റും വീക്കം
ഗുരുതരാവസ്ഥയിൽ മൂത്രത്തിൽ രക്തം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാമെന്ന് ഡോ.മനോജ് പറയുന്നു.
എങ്ങനെ തടയാം?
ലിംഗഭേദമില്ലാതെ എല്ലാവരും പതിവായി ആരോഗ്യ പരിശോധന നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് 30 വയസിനു ശേഷം, വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം രക്തവും മൂത്രവും പരിശോധന നടത്തണം.
വൃക്കരോഗങ്ങൾ തടയാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ:
- ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക
- ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കും ഭക്ഷണ ശീലങ്ങളിലേക്കും മാറുക
- ധാരാളം വെള്ളം കുടിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുക
- മൂത്രമൊഴിക്കൽ പോലുള്ള സ്വാഭാവിക പ്രേരണകൾ അധികനേരം പിടിച്ചു നിൽക്കരുത്
- പുകവലി ഉപേക്ഷിക്കുക, മദ്യപാനം ഒഴിവാക്കുക
- ആരോഗ്യകരമായ ഭാരം ഉണ്ടായിരിക്കുകയും നിങ്ങളുടെ ബിഎംഐ നിലനിർത്തുകയും ചെയ്യുക
- നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.
- യുടിഐകൾ ബാധിക്കുന്നതിൽ നിന്ന് സ്വയം രക്ഷിക്കാൻ ശ്രമിക്കുക. (ഇതിനായി, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക, പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക. സംരക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കുക)
- അനാവശ്യമായി വേദനസംഹാരികൾ ഒഴിക്കുന്നത് ഒഴിവാക്കുക
- എല്ലാ ദിവസവും 7-9 മണിക്കൂർ ഉറങ്ങുക
നിരന്തരമായ ക്ഷീണം, ബലഹീനത അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വേദന തുടങ്ങിയ പ്രശ്നങ്ങൾ അവഗണിക്കരുതെന്നെന്നും ഡോ. മനോജ് പറയുന്നു. സ്വയം മരുന്ന് കഴിക്കരുത്. എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം പിന്തുടരുക.
Also Read: ഒഡീഷയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ വൃക്ക ദാനം ചെയ്തു