കേരളം

kerala

ETV Bharat / sukhibhava

പ്രാഥമിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താന്‍ ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടിയന്തര ആരോഗ്യ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്‌തമായ ആരോഗ്യ സംവിധാനം രൂപികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സമ്മേളനം തീരുമാനിച്ചു.

WHO  Regional Committee  strengthen health systems  South East Asia  universal health coverage  health security  strengthening emergency preparedness  environment  climate change  oral health  integrated eye care  പ്രഥമിക ആരോഗ്യ സംവിധാനം  അടിയന്തര ആരോഗ്യ വെല്ലുവിളികള്‍  ലോകാരോഗ്യ സംഘടന  ആരോഗ്യ വാര്‍ത്തകള്‍
പ്രഥമിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് WHO ദക്ഷിണ പൂര്‍വേഷ്യ സമ്മേളനം

By

Published : Sep 9, 2022, 7:09 PM IST

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ 75ാം തെക്ക് കിഴക്കന്‍ ഏഷ്യ സമ്മേളനം അവസാനിച്ചു. ഭൂട്ടാനിലാണ് സമ്മേളനം നടന്നത്. പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്താനും ആരോഗ്യ വെല്ലുവിളികള്‍ നേരിടാനായി ബഹുമുഖ തലത്തില്‍ നിന്നുള്ള നടപടികള്‍ ശക്തിപ്പെടുത്താനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചു.

ദുര്‍ബല വിഭാഗങ്ങളെ കണ്ടെത്തി അവരുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന ദക്ഷിണ-കിഴക്കന്‍ ഏഷ്യ റീജ്യണല്‍ ഡയരക്‌ടര്‍ പൂനം കേത്രപാല്‍ സിങ് പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി പല നിര്‍ണായക മാറ്റങ്ങളും ആരോഗ്യ രംഗത്ത് മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുക എന്നത് മാത്രമായിരിക്കരുത് ലക്ഷ്യം. കൂടുതല്‍ കാര്യക്ഷമമായും തുല്യത ഉറപ്പാക്കുന്ന രീതിയിലും പണം ചെലവഴിക്കുകയും ചെയ്യണം. ആരോഗ്യ പരിപാലനത്തില്‍ ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം. ആരോഗ്യ സുരക്ഷിതത്വം എല്ലാവര്‍ക്കും ഉറപ്പാക്കണമെന്നും കേത്രപാല്‍ സിങ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും കാലവസ്ഥ വ്യതിയാനം അടക്കമുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രാപ്‌തമായ ആരോഗ്യ സംവിധാനം രൂപീകരിക്കാനും അംഗരാജ്യങ്ങള്‍ തീരുമാനിച്ചെന്ന് ലോകാരോഗ്യ സംഘടന ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ കിഴക്കേഷ്യ മേഖല വാര്‍ഷിക സമ്മേളനം നടക്കുന്നത്. പ്രാഥമിക പരിചരണത്തിലൂടേയും സാമൂഹ്യ ഇടപെടലിലൂടേയും മാനസികാരോഗ്യം അഭിസംബോധന ചെയ്യാനുള്ള പ്രഖ്യാപനവും സമ്മേളനം കൈകൊണ്ടു.

പകര്‍ച്ച വ്യാധി ഇതര രോഗങ്ങളുടെ ചികിത്സ കാര്യക്ഷമമാക്കാന്‍ സമ്മേളനം തീരുമാനിച്ചു. സാര്‍വത്രിക ആരോഗ്യം ഉറപ്പാക്കാന്‍ പ്രഥമിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തും. കാലവസ്ഥ രംഗത്തുള്ള ഇടപെടല്‍ ആരോഗ്യ രംഗത്ത്കൂടിയുള്ള ഇടപെടലാണെന്ന് സമ്മേളനം വ്യക്തമാക്കി. അതുകൊണ്ട് തന്നെ കാലവസ്ഥ വ്യതിയാനത്തിന്‍റെ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്‌തമായ ആരോഗ്യ സംവിധാനം രൂപികരിക്കുന്നതിനുള്ള സംഘടനയുടെ പ്രവര്‍ത്തന ചട്ടക്കൂട് 2027വരെ വ്യാപിപിച്ചു. ഗര്‍ഭാശയ മുഖ കാന്‍സര്‍ തുടച്ച് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. രോഗങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക അറിവുകള്‍ വര്‍ധിപ്പിക്കാനും അറിവുകള്‍ പരസ്‌പരം പങ്ക്‌വെക്കാനുമുള്ള സംവിധാനം ശക്തിപ്പെടുത്തും. മേഖലയിലെ ലബോറട്ടറികളുടെ ശൃംഖല ശക്തിപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു.

ABOUT THE AUTHOR

...view details