കേരളം

kerala

ETV Bharat / sukhibhava

യുക്രൈനില്‍ ആശുപത്രികളിലും റഷ്യൻ ആക്രമണം: ഇതുവരെ കൊല്ലപ്പെട്ടത് 71 പേര്‍ - ഉക്രേനിയൻ അർദ്ധസൈനികരെ ആരോപിച്ച് റഷ്യ

ജനങ്ങള്‍ക്ക് ചികിത്സ നേടാനുള്ള അവസരം നിഷേധിക്കരുതെന്ന് യു.എൻ സെക്രട്ടറി ജനറല്‍

ഉക്രെയിനില്‍ ആരോഗ്യ  സംരക്ഷണത്തിന് നേരെ 72 ആക്രമണങ്ങള്‍ രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന
ആരോഗ്യ സംരക്ഷണത്തിന് നേരെ 72 ആക്രമണങ്ങള്‍

By

Published : Mar 28, 2022, 10:28 AM IST

ന്യൂയോര്‍ക്ക്: യുക്രൈനില്‍ റഷ്യന്‍ സൈനിക നടപടികളാരംഭിച്ചതിന് ശേഷം ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും നേരെ ഇതുവരെ 72 ആക്രമണങ്ങള്‍ നടന്നതായി യു.എൻ. ആരോഗ്യപ്രവര്‍ത്തകരും രോഗികളുമായ 71 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്‍റണിയോ ഗുട്ടെറസ് അറിയിച്ചു.

ജനങ്ങള്‍ക്ക് ചികിത്സ നേടാനുള്ള അവസരം നിഷേധിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആശുപത്രികളിലും ജനവാസമേഖലകളിലും സ്ഫോടക വസ്തുക്കള്‍ നിക്ഷേപിക്കുന്നത് റഷ്യ തുടരുകയാണെന്ന് യുക്രൈൻ ആവര്‍ത്തിച്ചു. റഷ്യൻ സൈനികരെ നേരിടാൻ ആയുധധാരികളായ സാധാരണ ജനങ്ങളെ അണിനിരത്തുമെന്നും യുക്രൈൻ മുന്നറിയിപ്പ് നല്‍കി.

also read:യുക്രൈനില്‍ അന്താരാഷ്‌ട്ര സഹകരണത്തിന് ആഹ്വാനം ചെയ്‌ത് യുഎന്‍

ABOUT THE AUTHOR

...view details