മുടിയെയും ചർമ്മത്തെയും കുറിച്ച് ബോധവാന്മാരാകുമ്പോൾ പലരും അവഗണിക്കുന്ന ഒരു കാര്യമാണ് ചുണ്ടുകൾ. മൃദുവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ നമ്മൾ ചെയ്യുന്ന ചില പിഴവുകൾ ചുണ്ടുകൾ വിണ്ടുകീറുന്നതിനും ഇരുണ്ടതാകുന്നതിനും കാരണമാകും. ചുണ്ടുകൾ കറുത്തതാകുന്ന അവസ്ഥയെയാണ് ലിപ് ഹൈപ്പർപിഗ്മെന്‍റേഷൻ എന്നു പറയുന്നത്.
ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങാം, സ്വന്തമാക്കാം മൃദുലവും ഇളംനിറത്തിലുമുള്ള ചുണ്ടുകൾ - ലിപ് ഹൈപ്പർപിഗ്മെന്‍റേഷൻ
നമ്മൾ ചെയ്യുന്ന ചില പിഴവുകൾ ചുണ്ടുകൾ വിണ്ടുകീറുന്നതിനും ഇരുണ്ടതാകുന്നതിനും കാരണമാകും. ചുണ്ടുകൾ കറുത്തതാകുന്ന അവസ്ഥയെയാണ് ലിപ് ഹൈപ്പർപിഗ്മെന്‍റേഷൻ എന്നു പറയുന്നത്.
ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങാം, സ്വന്തമാക്കാം മൃദുലവും ഇളംനിറത്തിലുമുള്ള ചുണ്ടുകൾ
ഹൈപ്പർപിഗ്മന്‍റേഷന്‍റെ കാരണങ്ങളെ കുറിച്ച് ഇൻഡോർ ആസ്ഥാനമായുള്ള സൗന്ദര്യ വിദഗ്‌ധ അൽക കപൂർ വിശദീകരിക്കുന്നു.
- പല സ്ത്രീകളും ദിവസേന ലിപ്സ്റ്റിക്, ടിന്റുകൾ, സുഗന്ധമുള്ള ലിപ് ബാം എന്നിവ ഇടാൻ ഇഷ്‌ടപ്പെടുന്നവരാണ്. എന്നാൽ ദിവസാവസാനം, അവ നീക്കം ചെയ്യാൻ പലരും മടി കാണിക്കാറുണ്ട്. ഈ ഉത്പന്നങ്ങൾ ദീർഘനേരം ചുണ്ടുകളിൽ ഉണ്ടെങ്കിൽ അവ അതിലോലമായ ചർമ്മത്തെ ബാധിക്കാൻ തുടങ്ങുകയും ക്രമേണ ചുണ്ടുകളുടെ സ്വാഭാവിക നിറത്തിൽ മാറ്റം വരാൻ തുടങ്ങുകയും ചെയ്യും.
- ലിപ്‌സ്റ്റിക്, ലിപ്ബാം പോലുള്ള ഉത്പന്നങ്ങളിൽ നിരവധി രാസവസ്‌തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത്തരം രാസവസ്തുക്കളുമായി എല്ലാവരുടെയും ചർമത്തിന് യോജിച്ചവയാകണമെന്നില്ല. അതിനാൽ ഇവ ഉപയോഗിക്കുന്നത് അലർജി ഉണ്ടാക്കുന്നതിനൊപ്പം ഹൈപ്പർ പിഗ്മെന്‍റേഷനും കാരണമാകും.
- പലപ്പോഴും ചുണ്ടുകളെ കൃത്യമായി പരിചരിക്കാതെ വരുമ്പോൾ അത് ചർമകോശങ്ങൾ നിർജീവമാകാൻ കാരണമാകും. ഇത് ചുണ്ടുകളുടെ വരൾച്ചയ്ക്കും വിണ്ടുകീറലിനും കൂടുതൽ ഇരുണ്ടതാകാനും കാരണമാകും.
- വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ ചവയ്ക്കുകയോ കടിക്കുകയോ ചെയ്യുന്നത് പലരുടേയും ശീലമാണ്. ഇത് ചുണ്ടുകളുടെ ചർമ്മത്തെ നശിപ്പിക്കും.
- ശരീരത്തിൽ വെള്ളത്തിന്‍റെ അഭാവം, നിർജ്ജലീകരണം എന്നിവയും ചുണ്ടുകളുടെ നിറം മാറുന്നതിന് കാരണമാകാം. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.
- ചില രോഗങ്ങളും ചർമ്മ സംബന്ധമായ പ്രശ്നങ്ങളും ലിപ് ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും. ചില മരുന്നുകളുടെ പാർശ്വഫലമായും ചുണ്ടുകളുടെ നിറംമാറാം.
- പുകവലി മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ പോലെ ചുണ്ടുകളുടെ നിറംമങ്ങലിനും കാരണമാകും. സ്ഥിരമായി പുകവലിക്കുന്നവരുടെ ചുണ്ടുകൾ കറുത്ത നിറത്തിലാകാൻ സാധ്യതയുണ്ട്.
ചുണ്ടുകളിലെ പിഗ്മെന്‍റേഷൻ എങ്ങനെ ഒഴിവാക്കാം?: ചുണ്ടുകൾ മൃദുവും പിങ്ക് നിറത്തിലും നിലനിർത്താൻ, അവ പതിവായി തടവേണ്ടത് വളരെ പ്രധാനമാണെന്ന് സൗന്ദര്യ വിദഗ്‌ധ അൽക്ക പറയുന്നു. ഹൈപ്പർ പിഗ്മെന്‍റേഷൻ ഒഴിവാക്കാൻ മറ്റ് മാർഗങ്ങളിതാ:
- ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുക.
- ചുണ്ടുകളെ ഈർപ്പമുള്ളതാക്കി നിലനിർത്തുക
- പുകവലി ഉപേക്ഷിക്കുക
- നല്ല നിലവാരമുള്ള ലിപ്സ്റ്റിക്കുകളും മറ്റ് ലിപ് ഉൽപ്പന്നങ്ങളും മാത്രം ഉപയോഗിക്കുക.
- സുഗന്ധമുള്ള ലിപ് ബാമുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- നിങ്ങളുടെ ചുണ്ടുകൾ കടിക്കുകയോ നക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
- നിറം വർധിപ്പിക്കാൻ ചുണ്ടിൽ നെയ്യോ ബദാം ഓയിലോ പുരട്ടി മസാജ് ചെയ്യുക.
- വിറ്റാമിൻ സി, ബി-12 എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.