കേരളം

kerala

ETV Bharat / sukhibhava

അവധി കഴിഞ്ഞ് ജോലിക്ക് പോകാന്‍ മടിയുണ്ടോ?... മാറ്റിയെടുക്കാന്‍ വഴികളേറെ - മടി മാറ്റാനുള്ള വഴികള്‍

അവധി ദിനം കഴിഞ്ഞുള്ള ദിവസം ജോലിയ്‌ക്ക് എങ്ങനെ മടികൂടാതെ പോകാം. മടി ജീവിതത്തിലെ ഏറ്റവും വലിയ വില്ലനാണ്. മടിയെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍.

Lifestyle  Week  Monday  Monday Motivation  morning ritual  To Do List  breakfast  sleep  exercise  അവധി കഴിഞ്ഞോ  ജോലിയ്‌ക്ക് പോകാന്‍ മടിയുണ്ടോ  ഹൈദരാബാദ് വാര്‍ത്തകള്‍  പ്രഭാതഭക്ഷണം ഏറ്റവും പ്രധാനം  മടി മാറ്റാനുള്ള വഴികള്‍  ജോലി
മടിമാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍

By

Published : Apr 3, 2023, 7:27 PM IST

ഹൈദരാബാദ്:മിക്ക ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ വില്ലനാണ് മടി. ഇതൊരു കുഞ്ഞന്‍ വാക്കാണെങ്കിലും ഇതിന്‍റെ ഫലം പലപ്പോഴും നമ്മെ നിരാശപ്പെടുത്താറുണ്ട്. നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന നാം മടി കാരണം പാഴാക്കി കളയുന്നത് നിരവധി അവസരങ്ങളും നല്ല സമയങ്ങളുമായിരിക്കും.

മടിയെന്ന വേലിക്കെട്ട് പൊട്ടിച്ചെറിഞ്ഞ് ജീവിതത്തെ കുറച്ച് കൂടി ക്രിയാത്മകമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലിയ്‌ക്ക് പോകാത്തവര്‍ക്ക് ജോലിയ്‌ക്ക് പോകാനും പുറത്തിറങ്ങാനും മടിയായിരിക്കും. ഇനി ജോലിയ്‌ക്ക് പോകുന്നവര്‍ക്കോ ജോലിക്കിടയില്‍ ലഭിക്കുന്ന അവധി ദിനം കഴിഞ്ഞ് അടുത്ത ദിവസം ജോലിയ്‌ക്ക് പോകാന്‍ മടിയായിരിക്കും.

അവധി ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ച് ജോലിയ്‌ക്ക് പോകുകയെന്നത് മിക്കവരെയും സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ ഇതില്‍ നിന്ന് മോചനം ലഭിക്കാനും കൂടുതല്‍ ഉന്മേഷത്തോടെ ജോലിയ്‌ക്ക് പോകാനും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവധി കഴിഞ്ഞ അടുത്ത ദിവസം ഒരു മികച്ച ദിനമാക്കാന്‍ ശ്രമിക്കണം. അത്തരത്തില്‍ ജീവിതത്തില്‍ പുതിയൊരു മാറ്റം കൊണ്ടു വരാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായുള്ള ഏതാനും ചില നുറുങ്ങ് വിദ്യകളാണ് ചുവടെ.

പ്രഭാതത്തില്‍ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും:രാവിലെ ഉറക്കം ഉണര്‍ന്നയുടന്‍ നേരെ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകുകയോ അവയെ കുറിച്ച് ആലോചിച്ച് ഇരിക്കുകയോ ചെയ്യരുത്. കിടക്കയില്‍ നിന്നെഴുന്നേറ്റ ഉടന്‍ പ്രഭാത കര്‍മങ്ങളെല്ലാം കൃത്യമായി നിര്‍വഹിക്കുക. പ്രഭാത കര്‍മത്തില്‍ കൃത്യത പാലിക്കാത്തത് ദിവസം മുഴുവന്‍ ഊര്‍ജമില്ലായ്‌മയ്‌ക്ക് കാരണമാകും.

രസകരമായതും ഏറ്റവും ഇഷ്‌ടമുള്ളതുമായ പ്രഭാത ഭക്ഷണം കഴിക്കുക. ദിവസം കൂടുതല്‍ ഉന്മേഷം ലഭിക്കാനായി ഒരു കാപ്പിയോ അല്ലെങ്കില്‍ ചായയോ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ അവ അധികം കഴിക്കുന്നത് ദോഷവുമാണ്.

ലിസ്‌റ്റ് തയ്യാറാക്കുക: എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കുറിച്ചിടുക. രാത്രി ഉറങ്ങുന്നതിന് മുമ്പായി ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഓര്‍മ ശക്തി വര്‍ധിപ്പിക്കും. അടുത്ത ദിവസം എല്ലാം കൃത്യമായി ചെയ്യാനും അതുവഴി സാധിക്കും.

പ്രഭാതഭക്ഷണം ഏറ്റവും പ്രധാനം: ഒരു ദിവസത്തെ ഭക്ഷണത്തില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുന്നതിനും പ്രഭാത ഭക്ഷണം അത്യുത്തമമാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഓട്‌സ്, സ്‌മൂത്തി എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ആവശ്യത്തിന് ഉറക്കം: മതിയായ ഉറക്കം ലഭിക്കാത്തത് മാനസികമായും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് കാരണമാകും. മാനസികാവസ്ഥയേയും ഉത്‌പാദനക്ഷമതയേയും ഉറക്ക കുറവ് ബാധിക്കും. ഉറക്ക കുറവ് ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായ ബാധിക്കുന്നത് കൊണ്ട് ഒരാള്‍ ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

വ്യായാമം പതിവാക്കുക:വ്യായാമം ശരീരത്തിലെ കൊഴുപ്പിനെ കുറയ്‌ക്കുകയും ഊര്‍ജം വര്‍ധിപ്പിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ കൂടുതല്‍ ഊര്‍ജസ്വലമായിരിക്കുന്നതിനായി വ്യായാമം പതിവാക്കുക. ശ്വസന വ്യായാമം ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഇതിലൂടെ കൂടുതല്‍ ഏകാഗ്രത ലഭിക്കും.

ഇഷ്‌ടപ്പെട്ടവ മാത്രം തെരഞ്ഞെടുക്കുക: അവധി ദിവസം കഴിഞ്ഞ് അടുത്ത ദിവസം ജോലിയ്‌ക്ക് പോകുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടവ മാത്രം ഉപയോഗിക്കുക. ധരിക്കുന്ന വസ്‌ത്രം ഏറ്റവും ഇഷ്‌ടമുള്ളത് തന്നെയാകാന്‍ ശ്രദ്ധിക്കുക. കാരണം ഇഷ്‌ടപ്പെട്ട വസ്‌ത്രം ധരിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും.

മാനസിക സന്തോഷം കണ്ടെത്തുക: മനസിനെ കൂടുതല്‍ പോസിറ്റീവാക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. ഉദാഹരണത്തിന് സംഗീതത്തിന് മനസിന് കൂടുതല്‍ പോസിറ്റീവാക്കാന്‍ സാധിക്കും. ജോലിക്കായി പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെടുന്ന പാട്ടുകള്‍ കേട്ട് പോകുന്നത് നന്നായിരിക്കും.

ABOUT THE AUTHOR

...view details