ചര്‍മ്മത്തിന് ഏറെ സംരക്ഷണം വേണ്ട കാലമാണ് ശൈത്യകാലം. നല്ല ഭക്ഷണം, ശരീര ഭാര നിയന്ത്രണം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പക്കല്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതില്‍ പ്രധാനപെട്ടതാണ് ചര്‍മ സംരക്ഷണം. ചര്‍മത്തെ സംരക്ഷിക്കുക വഴി ആരോഗ്യമുള്ള മുടി, തിളക്കമാര്‍ന്ന ചര്‍മം, മുടികൊഴിച്ചിലില്‍ നിന്ന് മുക്തി എന്നിവ നേടിയെടുക്കാം.
ചർമ്മത്തെ മിനുസപ്പെടുത്താനും ചുളിവുകൾ തടയാനും നഖങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ശൈത്യകാലത്ത് ചർമ്മം വരണ്ടുണങ്ങുന്നത് ഒരു പ്രധാന പശ്നമാണ്. മോയ്സ്ചറൈസറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ചര്‍മ സംരക്ഷണത്തിന് ഇത് മാത്രമം പോര. കൃത്യമായ ഭക്ഷണ ശീലം ചര്‍മത്തെ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ നമ്മെ സഹായിക്കും അത്തരം ഭക്ഷണങ്ങളെ കുറിച്ച് താഴെ പറയുന്നു.
വെള്ളം:നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുവും മിനുസവും ആക്കുന്നു. വെള്ളം കുടിക്കുക വഴി നമ്മുടെ ശരീരത്തിനും ചർമ്മത്തിനും ആവശ്യമായ ജലാംശം ലഭിക്കുന്നു. വെള്ളം കുടി കുറഞ്ഞാല്‍ ചര്‍മം ഉണങ്ങുക, ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകാനും കരണമാകും.
ഫാറ്റി ആസിഡുകൾ:വാൽനട്ട്, ചണവിത്ത്, അയല മത്സ്യം, സാല്‍മണ്‍ മത്സ്യം തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുന്നവയാണ്. ഇവ ചര്‍മത്തിലുണ്ടാകുന്ന സ്വാഭാവിക കൊഴുപ്പിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും.
ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്.
കാരറ്റ്:അൾട്രാവയലറ്റ് കിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ബീറ്റാ കരോട്ടിനും ലൈക്കോപീനും കാരറ്റിൽ ധാരാളമുണ്ട്. ശൈത്യകാലത്ത് സൂര്യൻ അത്ര തെളിച്ചമുള്ളതല്ലെങ്കിലും അൾട്രാവയലറ്റ് രശ്മികൾ അന്തരീക്ഷത്തിലുണ്ട്.
കാരറ്റിൽ അടങ്ങിയ വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ വരണ്ട ചർമ്മത്തെയും മറ്റ് ചർമ്മപ്രശ്‌നങ്ങളെയും അകറ്റി നിർത്തുന്നു.