കേരളം

kerala

ETV Bharat / sukhibhava

കൊവിഡിനിടയിലെ മഴക്കാലം; വേണം അതീവ ജാഗ്രത - മഴക്കാല രോഗങ്ങള്‍

കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാലഘട്ടമാണിത്. കൃത്യമായ മുൻകരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച് ആരോഗ്യവാന്മാരായിരിക്കുക എന്നത് വളരെ പ്രധാനമാണ്.

Monsoon diseases  Dengue  Malaria  Typhoid  Swine flu  Viral infection  Mosquitoes  Chikungunya  ETV Bharat Sukhibhava  മഴക്കാലം  മഴക്കാല രോഗങ്ങള്‍  കൊതുക് പരത്തുന്ന രോഗങ്ങള്‍
കൊവിഡിനിടയിലെ മഴക്കാലം; വേണം ജാഗ്രത

By

Published : Jul 17, 2021, 9:50 PM IST

ഴക്കാലം പൊതുവെ അസുഖങ്ങളുടെ കാലമെന്നാണ് പറയാറുള്ളത്. ജലദോഷം മുതല്‍ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതര രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. കൊവിഡ് മഹാമാരിക്കിടയിലാണ് നമ്മള്‍ മഴക്കാല രോഗങ്ങളെയും നേരിടാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ശരിയായ ശുചിത്വം, സാമൂഹിക അകലം, ശക്തമായ പ്രതിരോധശേഷി എന്നിവ ഈ കാലഘട്ടത്തില്‍ ആവശ്യമാണ്.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാം

മഴക്കാലത്താണ് പ്രതിരോധ ശേഷി ഏറ്റവും കുറയുന്നത്. അതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. പ്രതിരോധശേഷി കുറവുള്ള ഒരാള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാൻ സാധ്യത ഏറെയാണ്. രോഗാണുക്കള്‍ പെറ്റുപെരുകുന്നതും ഈ കാലത്താണ്.

രോഗങ്ങള്‍ വരുന്നതിനേക്കാള്‍ വരാതിരിക്കാനാണ് മുൻകരുതല്‍ വേണ്ടത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമീകൃത ആഹാരം കഴിക്കാൻ ശ്രമിക്കുക. ഗ്രീൻ ടീ കുടിക്കുന്നതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍, ഇലക്കറികള്‍, പയർ, പയർവർഗ്ഗങ്ങൾ, പാൽ, തൈര്, മുട്ട, ചിക്കൻ, പനീർ, സോയ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ഏറ്റവും നല്ല മാര്‍ഗം.

മഴക്കാല രോഗങ്ങള്‍

  • വൈറല്‍ പനി
  • ടൈഫോയിഡ്
  • മഞ്ഞപ്പിത്തം
  • എലിപ്പനി
  • ത്വക്ക് രോഗങ്ങള്‍
  • വയറിളക്കം

വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് വയറിളക്കം പിടിപെടുന്നത്. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകള്‍, കരിക്ക്, കഞ്ഞിവെള്ളം തുടങ്ങിയവയൊക്കെ കുടിക്കുന്നത് ക്ഷീണം അകറ്റുന്നു. പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒഴിവാക്കാവുന്ന അസുഖം തന്നെയാണിത്.

കൊതുക് പരത്തുന്ന രോഗങ്ങള്‍

  • മലേറിയ
  • ചിക്കുന്‍ ഗുനിയ
  • ഡെങ്കിപ്പനി

കൊതുക് പരത്തുന്ന രോഗങ്ങളാണ് മലേറിയ, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി എന്നിവ. പനി, വിറയല്‍, ശരീരവേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. White Blood Cells, Platelets എന്നിവ കുറയുകയും ചെയ്യും. തലച്ചോറ്, ഹൃദയം, കരള്‍, വൃക്ക എന്നിവയെയും ഈ അസുഖങ്ങള്‍ ബാധിക്കാൻ സാധ്യതയുണ്ട്.

സാധാരണയായി 7 -10 ദിവത്തിനുള്ളില്‍ രോഗമുക്തരാകും. എന്നാല്‍ അതിന് ശേഷം 3 മുതല്‍ 6 ആഴ്‌ചത്തേക്ക് (Post Viral Syndrome) സന്ധിവേദന, നീർവീക്കം, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ അസുഖത്തിനുള്ള പ്രതിരോധ മാര്‍ഗ്ഗം കൊതുക് പെറ്റുപെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

  • പരിസര ശുചീകരണവും വ്യക്തി ശുചിത്വവും
  • കൊതുകു നിര്‍മ്മാര്‍ജ്ജനം
  • പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
  • പുറത്ത് നിന്നുള്ള ഭക്ഷണം
  • വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
  • വ്യായാമം ചെയ്യുക

കൊവിഡിനോടൊപ്പം ഈ മഴക്കാലവും നമുക്ക് ആരോഗ്യത്തോടെ മറികടക്കേണ്ടതുണ്ട്. ശരിയായ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പിൻതുടര്‍ന്ന് ഈ മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കുക.

ABOUT THE AUTHOR

...view details