കേരളം

kerala

ETV Bharat / sukhibhava

ഫ്ലൂ വാക്‌സിന്‍ സ്‌ട്രോക്കിന്‍റെ സാധ്യത കുറയ്ക്കുമെന്ന് പഠനം - പക്ഷാഘാതം

ഫ്ലൂ അഥവാ പകര്‍ച്ച പനി മനുഷ്യരില്‍ സ്‌ട്രോക്കിന്‍റെ (പക്ഷാഘാതം) സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. എന്നാല്‍ ഫ്ലൂ വാക്‌സിന്‍ എടുത്തവരില്‍ സ്‌ട്രോക്കിന്‍റെ സാധ്യത കുറവായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്‌ളൂ വാക്‌സിന്‍  study suggests flu shot may lower risk of stroke  ഇസ്‌കെമിക്  ഹെമോര്‍ഹാജിക്  എന്താണ് സ്‌ട്രോക്ക്  സ്‌ട്രോക്ക്
ഫ്‌ളൂ വാക്‌സിന്‍, സ്‌ട്രോക്കിന്‍റെ സാധ്യത കുറക്കുമെന്ന് പഠനങ്ങള്‍

By

Published : Sep 12, 2022, 6:55 PM IST

സമൂഹത്തില്‍ സര്‍വസാധാരണയായി കണ്ട് വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പനി. മഴക്കാലം എത്തിയാല്‍ സമൂഹത്തില്‍ പകര്‍ച്ച വ്യാധികളുടെ ആശങ്കകള്‍ പരന്ന് തുടങ്ങും. അതിന് തക്കതായ കാരണവുമുണ്ട്. എന്തെന്നാല്‍ മഴക്കാലമെന്നാല്‍ കുറച്ച് വര്‍ഷങ്ങളായി നമ്മുക്ക് പനിക്കാലം കൂടിയാണ്.

ഇത്തവണയും ഇതില്‍ മാറ്റങ്ങളൊന്നുമില്ല. പല തരം ലക്ഷണങ്ങളോടെയും വ്യത്യസ്ത ഇനം പേരുകളോടെയും അവ പകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മഴക്കാലത്ത് അധികം ആളുകളെയും ബാധിക്കുന്ന ഒന്നാണ് ഫ്‌ളൂ അഥവ പകര്‍ച്ച പനി. ഇത്തരത്തില്‍ ബാധിക്കുന്ന പനിയെ ആരും കാര്യമായി എടുക്കാറില്ല. മിക്കപ്പോഴും ഈ പനി ബാധിച്ചാല്‍ പലരും സ്വയം ചികിത്സിക്കാറാണ് പതിവ്.

ഇത്തരത്തില്‍ ബാധിക്കുന്ന ഫ്‌ളൂ മനുഷ്യരില്‍ സ്‌ട്രോക്കിന്‍റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫ്‌ളൂ വാക്‌സിന്‍ എടുക്കുന്നവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറക്കാനാവുമെന്നും വിദഗ്‌ധര്‍ പറയുന്നു. സമൂഹത്തില്‍ നിരവധി പേരാണ് സ്ട്രോക്ക് ബാധിച്ച് മരിക്കുന്നത്.

സമകാലിക ലോകത്ത് സ്‌ട്രോക്ക് ബാധിച്ച മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും മിക്ക ആളുകള്‍ക്കും സ്‌ട്രോക്ക് എന്താണെന്ന് വ്യക്തമായി അറിയില്ലെന്നതാണ് വാസ്‌തവം.

എന്താണ് സ്‌ട്രോക്ക്:ശരീരത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന രക്തധമനികളിലുണ്ടാകുന്ന തകരാറ് മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള ഒന്നോ അതിലധികമോ രക്തധമനികള്‍ക്ക് ഇത്തരം തകരാറുകള്‍ സംഭവിച്ചേക്കാം. മനുഷ്യ ശരീരത്തിലുണ്ടായകുന്നത് പ്രധാനമായും രണ്ട് തരം സ്‌ട്രോക്കുകളാണ്.

1. ഇസ്‌കെമിക്

2.ഹെമോര്‍ഹാജിക് എന്നിവയാണ് കണ്ട് തരം സ്‌ട്രോക്കുകള്‍.

സ്‌ട്രോക്ക് എന്നത് ഒരു ജീവിത ശൈലി രോഗമാണ് അതുകൊണ്ട് തന്നെ 55 വയസ് കഴിഞ്ഞവരിലാണ് ഇത് അധികവും കണ്ട് വരുന്നത്. എന്നാല്‍ അനാരോഗ്യകരമായ ജീവിത രീതി കാരണം യുവാക്കളിലും സ്‌ട്രോക്ക് അധികരിച്ചിട്ടുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

വര്‍ഷത്തില്‍ ഒരിക്കല്‍ എടുക്കുന്ന ഫ്‌ളൂ വാക്‌സിനുകള്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലില്‍ വിഷയം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല വിഷയത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

ഫ്‌ളൂ വാക്‌സിന്‍ എടുത്തവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറവാണെന്നും ഇതിനുള്ള കാരണം വാക്‌സിന്‍ മാത്രമാണോ അല്ലെങ്കില്‍ മറ്റ് ഘടകങ്ങള്‍ മൂലമാണോയെന്നത് സംബന്ധിച്ച് ഇപ്പോഴും പഠനം നടക്കുകയാണെന്നും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന ഏറ്റവും സാധാരണ സ്ട്രോക്കായ ഇസ്‌കെമിക്കിനെ കുറിച്ചാണ് പഠനം നടക്കുന്നതെന്ന് സ്‌പെയിനിലെ മാഡ്രിഡിലെ അൽകാല സർവകലാശാലയിലെ പഠന രചയിതാവ് ഫ്രാൻസിസ്കോ ജെ ഡി അബാജോ പറയുന്നു.

40 വയസ് പ്രായമുള്ള ആളുകളെയാണ് പഠനം നടത്താനായി തെരഞ്ഞെടുത്തത്. സ്‌ട്രോക്ക് ബാധിച്ചവരെയും സ്‌ട്രോക്ക് ബാധിക്കാത്തവരെയും തമ്മില്‍ താരതമ്യം ചെയ്ത് പഠനം നടത്തി. അങ്ങനെ നടത്തിയ പഠനത്തില്‍ 14,322 പേര്‍ സ്‌ട്രോക്ക് ബാധിച്ചവരും 71,610 പേര്‍ സ്‌ട്രോക്ക് ബാധിക്കാത്തവരുമാണെന്ന് കണ്ടെത്തി. എന്നാല്‍ സ്‌ട്രോക്ക് ഇല്ലാത്തവര്‍ മുമ്പ് ഫ്‌ളൂ വാക്‌സിന്‍ എടുത്തവരാണോയെന്നും ഗവേഷകര്‍ പരിശോധിച്ചു.

ഫ്‌ളൂ വാക്‌സിന്‍ എടുത്തക്കാത്തവരെക്കാള്‍ 12 ശതമാനം രോഗ സാധ്യത കുറവാണ് വാക്‌സിന്‍ എടുത്തവരിലെന്ന് സംഘം കണ്ടെത്തി. മാത്രമല്ല ന്യൂമോണിയ വാക്‌സിന്‍ സ്ട്രോക്കിന്‍റെ അപകട സാധ്യതയിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോയെന്നും ഗവേഷകര്‍ പരിശോധിച്ചു. എന്നാല്‍ അതില്‍ കാര്യമായ ഫലമൊന്നും കണ്ടെത്താന്‍ സംഘത്തിനായില്ല.

എന്നാല്‍ വിഷയത്തില്‍ പഠനങ്ങള്‍ നടക്കുന്നത് കൊണ്ട് ഫ്‌ളൂ വാക്‌സിന്‍ എടുക്കുന്നത് കൊണ്ട് മാത്രം പൂര്‍ണമായും സ്‌ട്രോക്ക് ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാവില്ലെന്നും അസുഖം വരാതിരിക്കാന്‍ മറ്റ് ഘടകങ്ങളും കാരണമായേക്കാമെന്നും ഡി അബാജോ പറഞ്ഞു.

ABOUT THE AUTHOR

...view details