കേരളം

kerala

ETV Bharat / sukhibhava

നവംബർ 'ഉദര അർബുദ അവബോധ മാസം': ലക്ഷ്യവും പ്രവര്‍ത്തനവും - ലക്ഷണങ്ങൾ

കാൻസറിന്‍റെ കാരണങ്ങൾ, അപകട സാധ്യതകൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താനാണ് നവംബർ മാസം 'ഉദര അർബുദ അവബോധ മാസ'മായി ആചരിക്കുന്നത്.

stomach cancer awareness month  stomach cancer  stomach cancer awareness month november  november month  cancer  cancer symptoms  cancer death  death causing cancer  ഉദര അർബുദ അവബോധ മാസം  അർബുദം  കാൻസർ  കാൻസർ രോഗ ലക്ഷണങ്ങൾ  വയറ്റിലെ കാൻസർ  വൻകുടൽ അർബുദം  നോ സ്റ്റൊമക് ഫോർ കാൻസർ  Colon Cancer  എൻഎസ്എഫ്‌സി  No Stomach for Cancer  യുഎസ് സെനറ്റ്  വൻകുടലിലെ കാൻസർ  കാൻസറിന് കാരണം  കാൻസറിന്‍റെ കാരണങ്ങൾ  കാൻസർ ലക്ഷണങ്ങൾ  ഉദര അർബുദ അവബോധ മാസത്തെക്കുറിച്ച്  ഉദര അർബുദം  നവംബർ  കാൻസറിന്‍റെ കാരണങ്ങൾ  അപകട സാധ്യതകൾ  ലക്ഷണങ്ങൾ  കാൻസർ ചികിത്സ
നവംബർ: അറിയാം 'ഉദര അർബുദ അവബോധ മാസ'ത്തെക്കുറിച്ച്

By

Published : Nov 1, 2022, 9:27 AM IST

ലോകമെമ്പാടും വയറ്റിലെ കാൻസറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും നവംബർ 'ഉദര അർബുദ അവബോധ മാസം' (Stomach Cancer Awareness Month) ആയി ആചരിക്കുന്നു. വൻകുടൽ അർബുദത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക, ചികിത്സയും രോഗനിർണയവും ചർച്ച ചെയ്യുക, ഗവേഷണം നടത്തുന്നതിനായി അന്താരാഷ്‌ട്രതലത്തിൽ സംഘടനകളെ പ്രചോദിപ്പിക്കുക എന്നിവയാണ് നവംബർ മാസം ഉദര അർബുദ അവബോധ മാസമായി ആചരിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങൾ. മിക്ക ആളുകളുടെയും മനസിൽ ഭയം ജനിപ്പിക്കുന്ന ഒരു രോഗമാണ് കാൻസർ.

സ്ഥിതിവിവര കണക്കുകൾ പ്രകാരം 2019ൽ ലോകത്താകമാനം ഒരു കോടിയോളം ആളുകൾ കാൻസർ ബാധിച്ച് മരിച്ചു. 2010നെ അപേക്ഷിച്ച് 20.9 ശതമാനം കൂടുതലാണ്. 2019ൽ ഏകദേശം 9,57,000 പേർ ഉദരത്തിലെ കാൻസർ മൂലം മരിച്ചു. ഇതേ വർഷം ഉദര സംബന്ധമായ 12.7 ലക്ഷം കാൻസർ കേസുകൾ ശ്രദ്ധയിൽപ്പെട്ടു.

ലക്ഷ്യം പ്രധാനം: ഉദര അർബുദത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ നോ സ്റ്റൊമക് ഫോർ കാൻസർ (എൻഎസ്എഫ്‌സി) എന്ന സംഘടനയാണ് സ്‌റ്റോമച്ച് കാൻസർ ബോധവത്കരണ മാസമായി ആചരിക്കാൻ ആരംഭിച്ചത്. അതുകൊണ്ടാണ് എൻഎസ്എഫ്‌സി (No Stomach for Cancer) യുഎസ് സെനറ്റുമായി സഹകരിച്ച് 'ഉദര കാൻസർ അവബോധ മാസം" ആചരിക്കുന്നത്.

അതിനുശേഷം, 2011 വരെ നിരവധി സംഘടനകൾ ഈ പരിപാടിക്ക് പിന്തുണ നൽകുകയും ഉദര കാൻസർ ബോധവത്കരണ മാസത്തിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. ഉദര അർബുദത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നവംബർ മാസം മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വൻകുടലിലെ കാൻസറിന്‍റെ കാരണങ്ങൾ, അപകട സാധ്യതകൾ, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുന്നു.

വൻകുടലിലെ കാൻസർ (Colon Cancer):വൻകുടലിലെ അർബുദം താരതമ്യേന സങ്കീർണമാണ്. കാരണം, ഇത്തരത്തിലുള്ള കാൻസറിന്‍റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. രോഗലക്ഷണങ്ങൾ മനസിലാക്കാൻ തുടങ്ങുമ്പോഴേക്കും ഈ കാൻസർ അപകടകാരിയായി മാറിയേക്കാം.

എന്നാൽ, മരുന്നുകളുടെയും ചികിത്സയുടെയും തെറാപ്പിയുടെയും സഹായത്തോടെ ഈ അർബുദത്തെ നിയന്ത്രിക്കാനാകും. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്താകമാനം പ്രതിവർഷം ശരാശരി 72300 പേർക്ക് വൻകുടലിലെ കാൻസർ മൂലം ജീവൻ നഷ്‌ടപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിലേക്ക് നയിക്കുന്ന കാൻസറുകളിൽ ഒന്നാണ് വൻകുടലിലെ കാൻസർ. സാധാരണയായി, ഈ അർബുദം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗ്യാസ്ട്രോ ഈസോഫാഗൽ ജംഗ്ഷനിലാണ്.

കാൻസറിന് കാരണം:പാരമ്പര്യമായി കാൻസർ ബാധിക്കാൻ സാധ്യതയുണ്ട്. ഉദരത്തിലെ വീക്കം, എച്ച് പൈലോറി എന്ന ബാക്‌ടീരിയ അണുബാധ, വിനാശകരമായ അനീമിയ, ആമാശയത്തിലെ ചിലതരം പോളിപ്‌സ്, പൊണ്ണത്തടി, ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥ അല്ലെങ്കിൽ അസ്വസ്ഥതകൾ എന്നിവയും മറ്റ് ഉദരത്തിലെ കാൻസറിന് കാരണമായേക്കാം.

വയറ്റിലെ കാൻസർ സാധാരണ ഭാഷയിൽ ഗ്യാസ്ട്രിക് കാൻസർ എന്നും അറിയപ്പെടുന്നു. ഇവ നാല് തരമുണ്ട്.

  • അഡിനോകാർസിനോമകൾ
  • ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ സ്ട്രോമൽ ട്യൂമറുകൾ
  • ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ
  • ലിംഫോമകൾ

വയറ്റിലെ കാൻസർ പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താൻ കഴിയില്ല. കാരണം ഉദര സംബന്ധമായ കാൻസറിന്‍റെ ലക്ഷണങ്ങൾ മറ്റ് പല രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യം ഉള്ളതിനാൽ രോഗ നിർണയം പ്രയാസമായേക്കും.

ലക്ഷണങ്ങൾ

  • ദഹന പ്രശ്‌നങ്ങൾ
  • വിശപ്പില്ലായ്‌മ
  • ഭാരം കുറയുന്നത്
  • വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത
  • കുറച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് നിറഞ്ഞതായി തോന്നുക
  • ഓക്കാനം, ഛർദ്ദി, രക്തം ഛർദ്ദിക്കുക
  • ബലഹീനതയോ ക്ഷീണമോ തോന്നുക
  • ഹീമോഗ്ലോബിൻ കുറവ് അല്ലെങ്കിൽ വിളർച്ച
  • മലത്തിൽ രക്തം അല്ലെങ്കിൽ കറുത്ത നിറമുള്ള മലം
  • ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്

ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക എന്നതാണ് കാൻസറിനെ ചെറുത്ത് നിൽക്കാനുള്ള പ്രധാന പോംവഴി. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സയുടെ സഹായത്തോടെ വൻകുടലിലെ ക്യാൻസർ നിയന്ത്രിക്കാനാകും.

Also read: അര്‍ബുദത്തിന് ഫ്ലാഷ് റേഡിയേഷൻ തെറാപ്പി: പരീക്ഷണം വിജയകരം

ABOUT THE AUTHOR

...view details