കേരളം

kerala

ETV Bharat / sukhibhava

നിങ്ങളറിയുക നിങ്ങള്‍ ആരാണെന്ന്, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം - ഇൻസെക്യൂരിറ്റീസ് ലക്ഷണങ്ങൾ

പല സാഹചര്യങ്ങളിലും ഇൻസെക്യൂരിറ്റീസ് വിശ്വാസത്തെയാണ് ബാധിക്കാറുള്ളത്. ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.

These symptoms are signs of insecurity  insecurity  insecurities  symptoms of insecurities  mental health  അരക്ഷിതാവസ്ഥ  അരക്ഷിതാവസ്ഥയുടെ ലക്ഷണങ്ങൾ  യുവത്വത്തിനിടയിലെ അരക്ഷിതാവസ്ഥ  ഇൻസെക്യൂരിറ്റീസ്  ഇൻസെക്യൂരിറ്റീസ് ലക്ഷണങ്ങൾ  അരക്ഷിതാവസ്ഥ ലക്ഷണങ്ങൾ
അരക്ഷിതാവസ്ഥ

By

Published : Feb 20, 2023, 12:59 PM IST

'വിശ്വാസം അതല്ലേ എല്ലാം'... വെറും ഒരു ഭംഗിവാക്കല്ല ഇത്. ആത്മവിശ്വാസത്തിനും ബന്ധങ്ങൾക്കിടയിലെ പരസ്‌പര വിശ്വാസത്തിനുമൊക്കെ ജീവിതത്തിൽ വലിയ വിലയാണുള്ളത്. സ്‌നേഹം, സൗഹൃദം എന്നിങ്ങനെ ഏതൊരു ബന്ധവും ശാശ്വതമായി നിലനിൽക്കണമെങ്കിൽ വിശ്വാസമുണ്ടാകണം. എന്നാൽ നമ്മുടേതായ ചില അരക്ഷിതാവസ്ഥകളുണ്ട്, അഥവ ഇൻസെക്യൂരിറ്റീസ്.

കുട്ടിക്കാലം, മുൻകാല ആഘാതങ്ങൾ, പരാജയത്തിന്റെയോ തിരസ്‌കരണത്തിന്റെയോ സമീപകാല അനുഭവങ്ങൾ, ഏകാന്തത, സാമൂഹിക ഉത്കണ്ഠ, നിങ്ങളെക്കുറിച്ചുള്ള നിഷേധാത്മകമായ വിശ്വാസങ്ങൾ, പൂർണത, അല്ലെങ്കിൽ വിമർശനാത്മക മാതാപിതാക്കളോ പങ്കാളിയോ ഉള്ളത് എന്നിവയെല്ലാം അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും.

ഇത്തരം ഇൻസെക്യൂരിറ്റീസ് പലപ്പോഴും നമ്മുടെ വിശ്വാസത്തെ തകർക്കുന്നു. 'മറ്റുള്ളവർക്ക് നല്ല കഴിവുകളുണ്ട്, എനിക്ക് യാതൊരു കഴിവും ഇല്ല..' ഈ ചിന്തയാണ് പ്രശ്‌നം. നമ്മുടെ കഴിവുകളിൽ സ്വയം വിശ്വാസമർപ്പിക്കാത്ത അവസ്ഥ.

വിവിധ കാരണങ്ങളാൽ ഇത്തരം അരക്ഷിതാവസ്ഥ അനുഭവിക്കുന്നവർ നമ്മുടെ ചുറ്റുമുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ഉചിതമായ മുൻകരുതലുകൾ എടുക്കുകയോ ബന്ധപ്പെട്ട വിദഗ്‌ധരുടെ സഹായം തേടുകയോ ചെയ്യുന്നതാണ് ഉത്തമം. ഇൻസെക്യൂരിറ്റീസ് ഉള്ളവർക്കിടയിൽ ചില ലക്ഷണങ്ങൾ കണ്ടുവരുന്നു. ഏതൊക്കെയാണ് അവ എന്ന് നോക്കാം...

'അവരുണ്ടല്ലോ..': മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം പൊതുവെ ഇൻസെക്യൂരിറ്റീസ് അനുഭവിക്കുന്നവർക്കുണ്ട്. എല്ലാവർക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്. എന്നാൽ കുറച്ചുപേർ മാത്രമേ അവ ശരിയായി ഉപയോഗിക്കുന്നുള്ളു. സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നുള്ളു. എന്നാൽ, ചിലർ സ്വയം കുറച്ചുകാണുന്നു. കഴിവില്ലെന്ന് സ്വയം വിചാരിക്കുന്നു. കഴിവുകളിൽ വിശ്വാസം അർപ്പിക്കാതിരിക്കുന്നു.

നന്നായി പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ പോലും മറ്റുള്ളവരുടെ അഭിപ്രായം തേടുന്നു. അവരിൽ നിന്ന് നല്ല പ്രതികരണം കിട്ടിയാൽ മാത്രമേ തൃപ്‌തിയാകുന്നുള്ളു. ഒരുപക്ഷെ, നല്ല പ്രതികരണമല്ല അവരിൽ നിന്ന് ലഭിക്കുന്നതെങ്കിൽ അത് ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സ്വയം ആത്മവിശ്വാസം വളർത്തിയെടുക്കുക എന്നതാണ പ്രധാനം. ആവശ്യമെങ്കിൽ വിദഗ്‌ധരുടെ സഹായം തേടുക.

'അവരെപ്പോലെയായിരുന്നെങ്കിൽ..': മറ്റുള്ളവരുമായി താരതമ്യം സ്വന്തം ജീവിതം താരതമ്യം ചെയ്‌ത് സ്വയം അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നു. താരതമ്യപ്പെടുത്തി വിജയം നേടാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ അവരോടൊപ്പം എത്താൻ സാധിച്ചില്ലെങ്കിൽ വിഷാദത്തിലേക്ക് പോകുന്നുവെന്ന് വിദഗ്‌ധർ പറയുന്നു.

'എല്ലാത്തിനും കാരണം നിങ്ങളാണ്...': സ്വയം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പോലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. പ്രശ്‌നങ്ങൾ നേരിടുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തി അത് മറയ്‌ക്കാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ ഭാഗത്തുണ്ടാകുന്ന തെറ്റുകൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിലൂടെ മറച്ച് വയ്‌ക്കുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം ദാമ്പത്യജീവിതത്തെ പോലും തകർക്കുന്നു. അതിനാൽ ഇത്തരം സ്വഭാവക്കാർ വിദഗ്‌ധ സഹായം തീർച്ചയായും തേടണം.

'ഇനി എന്താകും...': ഭാവിയെക്കുറിച്ചുള്ള അടങ്ങാത്ത ആശങ്ക. അരക്ഷിതാവസ്ഥയുള്ള ആളുകൾ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും അമിതമായി ചിന്തിക്കുന്നു. ഇത് ക്രമേണ സമ്മർദത്തിലേക്ക് നയിക്കുന്നു. മറ്റുള്ളവരെ വിശ്വസിക്കാൻ ഇവർ മടിക്കും. ഉറ്റസുഹൃത്തുക്കളെ പോലും ഇവർ വിശ്വാസത്തിലെടുക്കില്ല. ഇത് ആത്യന്തികമായി മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. അതിനാൽ, ബന്ധപ്പെട്ട പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കുന്നതാണ് ഉത്തമം.

നമ്മുടെ ജീവിതത്തിലെ സമീപകാല സംഭവങ്ങൾ നമ്മുടെ മാനസികാവസ്ഥയെയും നമ്മെക്കുറിച്ച് നമുക്ക് തോന്നുന്ന രീതിയെയും വളരെയധികം ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം അരക്ഷിതാവസ്ഥകൾ വിദഗ്‌ധരുടെ സഹായത്തോടെ മാറ്റിയെടുക്കുക.

ABOUT THE AUTHOR

...view details