കേരളം

kerala

ETV Bharat / sukhibhava

'നിങ്ങൾ ഗർഭിണിയാണോ?'; അറിയാം ഗർഭത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ - ഗർഭത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ

ഗർഭാവസ്ഥയിൽ സ്ത്രീ ശരീരം പല മാറ്റങ്ങൾക്കും വിധേയമാകാറുണ്ട്. ആർത്തവം മുടങ്ങുന്നതും ഓക്കാനം തോന്നുന്നതും മാത്രമല്ല ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ.

initial signs of pregnancy  symptoms of pregnancy  ഗർഭത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ  ഗർഭം ലക്ഷണങ്ങൾ
ഗർഭത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ

By

Published : Mar 1, 2022, 6:17 PM IST

നിങ്ങൾ ഗർഭിണിയാണോ എന്ന് എങ്ങനെ തിരിച്ചറിയാം? പ്രഗ്നനൻസി കിറ്റിന്‍റെ സഹായമില്ലാതെ ഗർഭിണിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കുമോ? ആർത്തവം മുടങ്ങുന്നത് മാത്രമാണോ ഗർഭത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ?

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സമയങ്ങളിൽ ഒന്നാണ് ഗർഭാവസ്ഥ. ഈ സമയത്ത് സ്ത്രീ ശരീരം പല മാറ്റങ്ങൾക്കും വിധേയമാകാറുണ്ട്. ആർത്തവം മുടങ്ങുന്നതും ഓക്കാനം തോന്നുന്നതും മാത്രമല്ല ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ. പല സ്ത്രീകൾക്കും ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ മനസിലാക്കാൻ കഴിഞ്ഞേക്കില്ല. ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് ഉത്തരാഖണ്ഡിലെ ഗൈനക്കോളജിസ്റ്റായ ഡോ.വിജയലക്ഷ്മി പറയുന്നു.

ഓക്കാനം

ഗർഭധാരണത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് ഓക്കാനം അഥവാ ഛർദി. ഗർഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ മിക്ക സ്ത്രീകൾക്കും ഓക്കാനം അനുഭവപ്പെടാറുണ്ട്. രാവിലെ ഉറക്കമുണരുമ്പോഴാണ് സാധാരണയായി ഓക്കാനവും ഛർദിയും ഉണ്ടാകുന്നത്. ചില ഭക്ഷണങ്ങളും മണങ്ങളും ഓക്കാനത്തിന് കാരണമാകാറുണ്ട്.

ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ 80 ശതമാനം സ്ത്രീകൾക്കും ഛർദിയോ ഓക്കാനമോ അനുഭവപ്പെടാറുണ്ട്. 12 ആഴ്‌ചകൾക്ക് ശേഷം ഓക്കാനം അവസാനിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്.

സ്‌പോട്ടിങ്

ഗർഭധാരണത്തിന്‍റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് സ്പോട്ടിങ് അഥവാ ചെറിയ അളവിലുള്ള രക്തസ്രാവം. ബീജസങ്കലനം നടന്ന് അണ്ഡം ഗർഭപാത്രത്തിന്‍റെ ഭിത്തിയിൽ വന്നുചേരുമ്പോഴാണ് ഇംപ്ലാന്‍റേഷൻ ബ്ലീഡിങ് എന്ന് അറിയപ്പെടുന്ന ഈ രക്തസ്രാവം ഉണ്ടാകുന്നത്. ഇത് ആർത്തവമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അമിതരക്തസ്രാവം ആണെങ്കിൽ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കുക.

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ ഗർഭാവസ്ഥയുടെ ലക്ഷണങ്ങളിൽപ്പെട്ടതാണ്. ഗർഭാവസ്ഥയ്ക്ക് ശേഷവും പ്രാരംഭ ഘട്ടത്തിലും സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളിലെ വ്യതിയാനം വൃക്കകളിലൂടെ രക്തയോട്ടം വർധിപ്പിക്കാൻ കാരണമാകുന്നു. അതിനാൽ മൂത്രസഞ്ചി വേഗത്തിൽ നിറയാൻ ഇടയാക്കുകയും ഇടക്കിടെ മൂത്രശങ്ക തോന്നാൻ കാരണമാകുകയും ചെയ്യും. ഗർഭകാലത്തിലുടനീളം ഇത് കാണാം.

മനോഭാവത്തിലെ വ്യതിയാനങ്ങൾ

ഗർഭാവസ്ഥയുടെ ആരംഭത്തോടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങാം. ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുന്ന ഹോർമോൺ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.

മാറിടങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

ഗർഭകാലം തുടങ്ങുന്നതോടെ സ്‌തനങ്ങളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ അളവ് കൂടുന്നതും പ്രെഗ്നൻസി ഹോർമോണുകളുടെ പ്രവർത്തന ഫലമായും ആണ് സ്‌തനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്.

സ്‌തനങ്ങൾ വീർക്കുകയും ദൃഢമാകുകയും മുലക്കണ്ണിന്‍റെ കറുപ്പ് നിറം വർധിക്കുകയും ചെയ്യും. സ്‌തനത്തിലെ ഞരമ്പുകളിൽ രക്തം നിറഞ്ഞ് തെളിഞ്ഞു നിൽക്കുന്നതായും കാണപ്പെടും. കുറച്ച് മാസങ്ങൾക്ക് ശേഷം അവ സാധാരണ രൂപത്തിലാകുന്നതും കാണാം. മാറിടങ്ങളിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധിക്കേണ്ടതാണ്.

Also Read: ആരോഗ്യദായകമായ അഞ്ച് ഭക്ഷണ കൂട്ടുകള്‍

ABOUT THE AUTHOR

...view details