ഒന്‍റാരിയോ: സംസ്കരിച്ച മാംസം (പ്രോസസ്ഡ് മീറ്റ്) കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗം വരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് കണ്ടെത്തൽ. ഹാമിൽട്ടണിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടത്തിയ ആഗോള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
അഞ്ച് ഭൂഖണ്ഡങ്ങളിലെ 21 രാജ്യങ്ങളിലായി 1,34,297 പേരിലാണ് പഠനം നടത്തിയത്. ഏതാണ്ട് പത്ത് വര്‍ഷത്തോളമാണ് ഗവേഷക സംഘം ഇവരെ നിരീക്ഷിച്ചത്. ആഴ്ചയില്‍ 150 ഗ്രാം സംസ്‌കരിച്ച മാംസം കഴിക്കുന്നവര്‍ക്ക് അതേസമയം മിതമായ അളവില്‍ സംസ്‌കരിക്കാത്ത മാംസം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കില്ലെന്നും ഇവര്‍ നിരീക്ഷിച്ചു. ഒരാഴ്ചയിൽ 150 ഗ്രാമോ അതിലധികമോ പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവർക്ക് ഇവ കഴിക്കാത്തവരെ അപേക്ഷിച്ച് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 46 ശതമാനവും മരണസാധ്യത 51 ശതമാനവും അധികമാണെന്ന് പഠനം വ്യക്തമാക്കുന്നു.
ഭക്ഷണം കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിന് വേണ്ടി ഉപ്പ് ചേർക്കുന്നതും പ്രിസർവേറ്റീവ്സ് ചേർക്കുന്നതും അർബുദ സാധ്യത വർധിപ്പിക്കുന്നതായും കണ്ടെത്തി. പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിന് കാരണമാകുമെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നു. സംസ്കരിച്ചെടുക്കുന്ന മാംസം കഴിക്കുന്നത് അർബുദത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഹോട്ട് ഡോഗ് പോലുള്ള സംസ്കരിച്ചെടുക്കുന്ന മാംസം അർബുദസാധ്യത ലിസ്റ്റിലെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മാംസ ഉപഭോഗവും ആരോഗ്യത്തില്‍ അവയ്ക്കുള്ള സ്വാധീനവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. മാംസ ഉപഭോഗം കുറച്ചാല്‍ അവയ്ക്ക് പകരമായി എന്ത് കഴിക്കുമെന്നും പല രാജ്യങ്ങളിലുമുള്ള ഭക്ഷണങ്ങളുടെ ഗുണനിലവാരം ഒരുപോലെ ആയിരിക്കില്ലെന്നുമുള്ള വസ്തുതകള്‍ കൂടി കണക്കിലെടുത്തുള്ള പഠനങ്ങളാണ് ആവശ്യം. എന്തുതന്നെ ആയാലും സംസ്‌കരിച്ച മാസം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകരുടെ അഭിപ്രായം.