വാഷിങ്ടണ്‍: പുകവലിക്കുന്നവര്‍ക്കൊപ്പം സഹവസിക്കുന്നവര്‍ക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 'രണ്ടാംനിര പുകവലിക്കാരില്‍' (സെക്കൻഡ് ഹാൻഡ് സ്മോക്ക്) കാന്‍സര്‍ വരാനിടയുള്ള പത്താമത്ത വലിയ അപകട ഘടകമായി കണ്ടെത്തിയത്. രോഗത്തിന്‍റെ ആഗോളതലത്തിലുള്ള ദുരിതം, അത് മൂലമുണ്ടാകുന്ന പരിക്കുകള്‍, അപകട ഘടകങ്ങൾ എന്നിവ പരിശോധിച്ചുള്ള ജി.ബി.ഡിയുടെ (മാരക രോഗങ്ങളെ കുറിച്ചുള്ള പഠനം)) കണക്കിലും ഇത് വ്യക്തമാക്കുന്നുണ്ട്.
ജി.ബി.ഡിയുടെ 2019 ലെ പഠനത്തില്‍ പെരുമാറ്റത്തിലൂടെയും, പരിണാമത്തിലൂടെയും, പാരിസ്ഥിതികമായും, ജോലി സംബന്ധമായ അപകട ഘടകങ്ങളാലുമുള്ള 34 വഴികളിലൂടെ 23 തരം കാന്‍സറുകളും മരണങ്ങളും സംഭവിക്കാറുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തി. 2010 നും 2019 നും ഇടയില്‍ ഇത്തരത്തില്‍ കാന്‍സറിന് കാരണമാകുന്ന അപകട ഘടകങ്ങള്‍ വര്‍ധിച്ചതായും പഠനത്തിലുണ്ട്.
മരണനിരക്ക്, വൈകല്യം സഹിച്ച് മരണം വരെ നീളുന്ന ജീവിതകാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് കാൻസർ ദുരിതം കണക്കാക്കാറുള്ളത്. അതേസമയം, നിത്യേന പുകവലിക്കുന്നവരോടൊപ്പം ജീവിക്കുന്ന എല്ലാ ആളുകളെയും പുകവലിക്കാരായി തന്നെ പരിഗണിക്കാമെന്നാണ് യുഎസിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. ജോലിസ്ഥലത്ത് പുകവലിക്കുന്നവരുമായി സഹവസിക്കുന്ന വ്യക്തികളുടെ അനുപാതവും ഈ സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുകവലി, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) എന്നിവയാണ് കാൻസറിനുള്ള പ്രധാന കാരണങ്ങളെന്നാണ് ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത ലൈംഗികത, ഉയർന്ന ഫാസ്‌റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, വായു മലിനീകരണം, ആസ്ബറ്റോസ് പോലുള്ള പദാര്‍ത്ഥങ്ങള്‍, ധാന്യങ്ങളും പാലും കുറഞ്ഞ ഭക്ഷണക്രമം, 'രണ്ടാംനിര പുകവലി' എന്നിവയാണ് കാന്‍സറിന് കാരണമാകുന്ന മറ്റു അപകട ഘടകങ്ങള്‍. ഈ ഘടകകങ്ങള്‍ 3.7 ദശലക്ഷം മരണങ്ങൾക്കും 87.8 ദശലക്ഷം വൈകല്യം ക്രമീകരിച്ച ജീവിതകാലയളവിനും കാരണമായെന്നും പഠനത്തില്‍ പറയുന്നു.