കേരളം

kerala

കേരളത്തിലെ ആദ്യത്തെ ആര്‍ജിസിബി ബയോ സേഫ്റ്റി ലെവല്‍ 3 ലാബ്; പ്രവർത്തനത്തിന് കേന്ദ്ര അംഗീകാരം

By

Published : Jul 15, 2023, 1:49 PM IST

Updated : Jul 15, 2023, 2:33 PM IST

കൊവിഡ്-19ന്‍റെ SARS-CoV-2 പോലുള്ള വൈറസുകളെക്കുറിച്ച് പഠനം നടത്താൻ തിരുവനന്തപുരത്ത് ആക്കുളത്തെ ആര്‍ജിസിബി ക്യാമ്പസിൽ പുതിയ ഹൈടെക് ലാബ്.

RGCB  RGCB Bio safety Level 3 Lab  RGCB Bio safety Level 3 Lab thiruvananthapuram  Bio safety Level 3 Lab  Rajiv Gandhi Centre for Biotechnology  Biotechnology  ആര്‍ജിസിബി  ആര്‍ജിസിബി ബയോ സേഫ്റ്റി ലെവല്‍ 3 ലാബ്  ബയോ സേഫ്റ്റി ലെവല്‍ 3 ലാബ്  ബയോ സേഫ്റ്റി ലെവല്‍ 3 ലാബ് തിരുവനന്തപുരം  തിരുവനന്തപുരം ആര്‍ജിസിബി  ആര്‍ജിസിബി ക്യാമ്പസ്  ബയോ സേഫ്റ്റി ലാബ്  വൈറസുകളെ കുറിച്ച് പഠനം നടത്താൻ ലാബ്  തിരുവനന്തപുരത്ത് പുതിയ ലാബ്  ബയോ സേഫ്റ്റി ലാബിന് കേന്ദ്ര അംഗീകാരം  ലാബിന് കേന്ദ്ര അംഗീകാരം  കൊവിഡ്  കൊവിഡ് 19  covid 19
ആര്‍ജിസിബി

തിരുവനന്തപുരം :കൊവിഡ്-19ന്‍റെ SARS-CoV-2 പോലുള്ള വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താൻ കേരളത്തിന് ഹൈടെക് ലാബ്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (Rajiv Gandhi Centre for Biotechnology-ആര്‍ജിസിബി) ബയോ സേഫ്റ്റി ലെവല്‍ 3 ലാബിന്‍റെ (The Bio-safety Level-3 Lab) പ്രവര്‍ത്തനത്തിന് കേന്ദ്രസർക്കാരിന്‍റെ ബയോടെക്‌നോളജി വകുപ്പ് അംഗീകാരം നൽകി. തിരുവനന്തപുരത്ത് ആക്കുളത്ത് (Aakkulam) സ്ഥിതി ചെയ്യുന്ന ആര്‍ജിസിബിയുടെ (RGCB) പുതിയ കാമ്പസിലാണ് ബിഎസ്എൽ-3 മോഡുലാർ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബിഎസ്എല്‍ 3 ഏജന്‍റുകളില്‍ വൈറസായി തരംതിരിച്ചിട്ടുള്ള കൊവിഡ്-19ന്‍റെ സാര്‍സ് കോവ്-2(SARS-CoV-2), വൈറല്‍ പനിയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ളുവന്‍സ (influenza) എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഈ സംവിധാനം. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്രമായ ബയോ സേഫ്റ്റി ലെവൽ 3 ലബോറട്ടറിയാണ് (The Bio-safety Level-3 Lab) ഇത്.

പുതിയ ബിഎസ്എൽ 3 ലാബ് വ്യവസായം (industry), അക്കാദമിക് (academia), ക്ലിനിക്കൽ പങ്കാളികൾ (clinical partners) എന്നിവരുമായുള്ള സഹകരണം വർധിപ്പിച്ച് പ്രാദേശിക പ്രാധാന്യമുള്ള രോഗാണുക്കൾക്കെതിരെ പുതിയ മരുന്നുകളും വാക്‌സിനുകളും വികസിപ്പിക്കുമെന്ന് ആർജിസിബി ഡയറക്‌ടർ പ്രൊഫ ചന്ദ്രഭാസ് നാരായണ (RGCB Director Prof Chandrabhas Narayana) പറഞ്ഞു. ഭാവിയിലെ പാൻഡെമിക് തയ്യാറെടുപ്പുകളിലേക്കുള്ള സൂനോട്ടിക് ഇൻഫെക്ഷ്യസ് ഏജന്റുകളെയും (zoonotic infectious agents) രോഗകാരികളുടെ (pathogen) പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള ഗ്രൗണ്ട് ബ്രേക്കിങ് ഗവേഷണം നടത്തുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി ലബോറട്ടറി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാഥാര്‍ഥ്യമാകാനൊരുങ്ങി ഹബ്ബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് : നവകേരളം കര്‍മ്മ പദ്ധതി രണ്ട് ആര്‍ദ്രം മിഷന്‍റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിലൊന്നായ ഹബ്ബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്കിങ് സംവിധാനം സംസ്ഥാനത്ത് യാഥാർഥ്യമാകുന്നുവെന്ന് വാർത്തകൾ കഴിഞ്ഞ മെയ് മാസം ആദ്യം തന്നെ വന്നിരുന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സങ്കീര്‍ണമായ ലാബ് പരിശോധനകള്‍ക്ക് അധിക ദൂരം യാത്ര ചെയ്യേണ്ടി വരില്ല. വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ സങ്കീര്‍ണമായ ലാബ് പരിശോധനകള്‍ ലഭ്യമാകും. നിലവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളില്‍ നിശ്ചിത പരിശോധനകള്‍ ചെയ്യുന്നുണ്ടെങ്കിലും സങ്കീര്‍ണമായ പരിശോധനകള്‍ക്ക് താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, റഫറല്‍ ലാബുകള്‍, സ്വകാര്യ ലാബുകള്‍ എന്നിവയെ ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ ഹബ്ബ് ആന്‍റ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ സങ്കീര്‍ണ പരിശോധനകള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ലഭ്യമാകും.

പരസ്‌പരം ബന്ധമുളള ഒരു ശൃംഖല പോലെയാകും ലാബിലെ പ്രവര്‍ത്തനം. ചെറിയ പരിശോധനകള്‍ ഈ ലാബില്‍ തന്നെ ലഭ്യമാകും. സങ്കീര്‍ണമായ പരിശോധനകള്‍ക്ക് സാമ്പിളുകൾ കേന്ദ്രീകൃതമായ ലാബുകളിലെക്ക് അയക്കും. സാമ്പിളുകള്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലുള്ള ഡയഗണോസ്റ്റിക് ഹബ് ലാബുകളിലേയ്ക്കാണ് അയക്കുക. പരിശോധനകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഫലം രോഗികളെ അറിയിക്കും.

More read :സാധാരണക്കാർക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്: സങ്കീര്‍ണമായ ലാബ് പരിശോധനകള്‍ ഇനി വീടിന് തൊട്ടടുത്ത്

Last Updated : Jul 15, 2023, 2:33 PM IST

ABOUT THE AUTHOR

...view details