കേരളം

kerala

ETV Bharat / sukhibhava

ഉണക്കിയ പ്ലം എല്ലുകളെ ശക്തിപ്പെടുത്തും ; പഠനം പറയുന്നത്

ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ കണ്ടുവരുന്ന എല്ലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥയ്ക്ക് ഒരുപരിധിവരെ പരിഹാരമാവും ഉണങ്ങിയ പ്ലം കഴിക്കുന്നതെന്ന് ഗവേഷകര്‍

By

Published : Mar 2, 2022, 1:54 PM IST

prunes good for postmenopausal women  peen state university study on prune  benefit of including prunes in diet  ഉണങ്ങിയ പ്ലം ആര്‍ത്തവിരാമം വന്ന സ്ത്രീകള്‍ക്ക് നല്ലത്  ഉണങ്ങിയ പ്ലം എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും  അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാല പ്ലംമ്മിനെ കുറിച്ച് നടത്തിയ പഠനം
ഉണങ്ങിയ പ്ലം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് പഠനം

ഉണക്കിയ പ്ലം, എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതെന്ന് കണ്ടെത്തല്‍. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കണ്ടുവരുന്ന, എല്ലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥയ്ക്ക് പ്രതിവിധിയാണിതെന്നാണ് പഠനം. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 'അഡ്വാന്‍സ്‌ഡ് ഇന്‍ ന്യൂട്രീഷന്‍' എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളുടെ എല്ലുകള്‍ ദുര്‍ബലമാകാറുണ്ട്. ഓക്സിഡേറ്റീവ് സ്ട്രസും , വീക്കവും പ്രതിരോധിക്കാനുള്ള ശേഷിക്കുറവാണ് കാരണം. "ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നതിനാല്‍ ഓക്സിഡേറ്റീവ് സ്ട്രസും വീക്കവും വര്‍ധിക്കുന്നു. ഇത് എല്ലുകള്‍ ദുര്‍ബലമാകുന്നതിലേക്ക് നയിക്കുന്നു" - പെന്‍സില്‍വാനിയ സര്‍വകലാശലയിലെ ന്യൂട്രീഷന്‍ സയന്‍സ് അസോസിയേറ്റീവ് പ്രഫസര്‍ കോണി റോജേഴ്‌സ് പറഞ്ഞു. ഭക്ഷണത്തില്‍ ഉണക്കിയ പ്ലം ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ നടക്കുന്ന ഈ പ്രക്രിയയുടെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നും അതിലൂടെ എല്ലുകള്‍ ദുര്‍ബലമാകുന്നത് നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഓസ്റ്റ്യോപറോസിസിനെ പ്രതിരോധിക്കുന്നു

എല്ലുകള്‍ ദുര്‍ബലമാകുന്ന അവസ്ഥയുടെ പേരാണ് ഓസ്റ്റ്യോപറോസിസ്(Osteoporosis ). ഓസ്റ്റ്യോപറോസിസ് ഏത് പ്രായക്കാര്‍ക്കും വരാവുന്ന അസുഖമാണ്. എന്നാല്‍ അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ലോകത്താകെ 20കോടിയിലധികം സ്ത്രീകള്‍ ഓസ്റ്റ്യോപറോസിസ് ബാധിക്കപ്പെട്ടവരാണെന്നാണ് കണക്ക്.

ഓസ്റ്റ്യോപറോസിസിന്‍റെ ചികിത്സയ്ക്ക് മരുന്നുകള്‍ ലഭ്യമാണ്, ഭക്ഷണക്രമത്തിലൂടെ ഓസ്റ്റ്യോപറോസിസില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സാധിക്കുമോ എന്നുള്ള ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ബയോആക്റ്റീവ് മിശ്രിതങ്ങളായ( bioactive compounds) ഫിനോലിക് ആസിഡ്, ഫ്ലവനോയിഡ്‌സ്, കാര്‍ട്ടനോയിഡ്സ് തുടങ്ങിയവ ധാരാളം അടങ്ങിയ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഓസ്റ്റ്യോപറോസിസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലുകളിലെ ധാതു സാന്ദ്രത വര്‍ധിപ്പിക്കുന്നു

എല്ലിലെ പഴയകോശങ്ങള്‍ നീക്കം ചെയ്ത് പുതിയ കോശങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടാണ് ശരീരം എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത്. എന്നാല്‍ നാല്‍പ്പത് വയസിന് ശേഷം പഴയകോശങ്ങള്‍ അടര്‍ന്നുപോകുന്നതിന് അനുസൃതമായി പുതിയ കോശങ്ങള്‍ ഉണ്ടാവാത്ത സാഹചര്യം ഉണ്ടാകുന്നു. വീക്കം, ഓക്സിഡേറ്റീവ് സ്ട്രസ് മുതലായവ ഇതിന്‍റെ കാരണങ്ങളാണ്. ഫ്രീറാഡിക്കല്‍സും, ആന്‍റിഓക്സിഡന്‍റ്‌സും അസന്തുലിതമായി ശരീരത്തില്‍ ഉണ്ടാകുന്ന അവസ്ഥയാണ് ഓക്സിഡേറ്റീവ് സ്ട്രസ് എന്ന് പറയുന്നത്.

ഉണക്കിയ പ്ലമ്മിലുള്ള ധാതുക്കള്‍, വൈറ്റമിന്‍ കെ , ഫിനോലിക് കോമ്പോണ്ട്സ് , നാരുകള്‍ എന്നിവ ഓസ്റ്റ്യോപറോസിസ് ഉണ്ടാകാന്‍ കാരണമായ ചില ഘടകങ്ങളെ പ്രതിരോധിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. അങ്ങനെ ഓസ്റ്റ്യോപറോസിസ് ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താന്‍ ഉണക്കിയ പ്ലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

ഗവേഷകര്‍ 16 പ്രീക്ലിനിക്കല്‍ പഠനങ്ങള്‍ എലികളില്‍ നടത്തി. കൂടാതെ രണ്ട് ക്ലിനിക്കല്‍ പഠനങ്ങളും സംഘടിപ്പിച്ചു. ഈ പരിശോധനകളിലെല്ലാം ഉണങ്ങിയ പ്ലം കഴിക്കുന്നത് വീക്കവും ഓക്സിഡേറ്റീവ് സ്ട്രസും കുറയ്ക്കുന്നുണ്ടെന്നും അതിലൂടെ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നുവെന്നും കണ്ടെത്തി.

ഉദാഹരണത്തിന് ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തിയത് 100ഗ്രാം ഉണങ്ങിയ പ്ലം ദിവസവും ഒരു വര്‍ഷം വരെ കഴിച്ചാല്‍ കൈത്തണ്ടയിലേയും നട്ടെല്ലിലേയും എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രത വര്‍ധിക്കുമെന്നാണ്. 50 മുതല്‍ 100 ഗ്രാം ഉണങ്ങിയ പ്ലം ദിവസവും ആറ്മാസം കഴിക്കുമ്പോള്‍ എല്ലിലെ ധാതുസാന്ദ്രതയ്ക്ക് വരുന്ന കുറവ് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നും കണ്ടെത്തി.

ALSO READ:'നിങ്ങൾ ഗർഭിണിയാണോ?'; അറിയാം ഗർഭത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ

For All Latest Updates

ABOUT THE AUTHOR

...view details