ന്യൂഡല്‍ഹി:ഹൃദ്രോഗ സാധ്യതയുള്ള രോഗികളിലെ മരണ സാധ്യതകളെ കുറിച്ചറിയാന്‍ പുതിയ മാര്‍ഗങ്ങളുമായി അമേരിക്കയിലെ ഒരുക്കൂട്ടം ശാസ്‌ത്രജ്ഞര്‍. രോഗികളുടെ മരണത്തെ പ്രവചിക്കും വിധമുള്ള പ്രോട്ടീന്‍ റിസ്‌ക് സ്‌കോറാണ് ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്‌ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പുതിയ പഠനം നടത്തിയത് (Protein Risk Score).
ഉയര്‍ന്ന മരണ നിരക്കുള്ള സങ്കീര്‍ണമായ ക്ലിനിക്കല്‍ സിന്‍ഡ്രോമാണ് ഹൃദയസ്‌തംഭനം. അതുകൊണ്ട് തന്നെ പുതിയ പദ്ധതി വികസിപ്പിച്ചതിലൂടെ രോഗികള്‍ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. നിരവധി പേര്‍ മരിക്കുന്നതിന് കാരണമാകുന്നത് ഹൃദയാഘാതം അടക്കമുള്ള രോഗങ്ങളാണ്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ അത് ഏറെ ഉപകാരപ്രദമായിരിക്കും. നിരവധി പേര്‍ക്ക് ഇതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.
ഹൈ ത്രൂപുട്ട് പ്രോട്ടമിക്‌സിന്‍റെ സഹായത്തോടെ ഇത്തരം ഹൃദയ സംബന്ധമായ രോഗങ്ങള്‍ വേഗത്തില്‍ പ്രവചിക്കാന്‍ സാധിക്കും. എന്നാല്‍ ത്രൂപുട്ട് പ്രോട്ടിമികിസിന്‍റെ സഹായത്തോടെ പ്രവചനങ്ങളെല്ലാം സാധ്യമാകുമെങ്കിലും രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ വ്യക്തമായ ശാസ്‌ത്രീയ തെളിവുകള്‍ ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ശാസ്‌ത്രജ്ഞര്‍ പ്രോട്ടീന്‍ റിസ്‌ക് സ്‌കോര്‍ വികസിപ്പിച്ചത് (National Institutes Of Health In America).