കേരളം

kerala

ETV Bharat / sukhibhava

പാഷൻ ഫ്രൂട്ടിന്‍റെ തൊലി ഉപയോഗിച്ച് പഴവർഗങ്ങളെ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാനാകും: പഠനങ്ങൾ - പാഷൻ ഫ്രൂട്ട് ഗുണങ്ങൾ

ജൊഹാനസ്‌ബർഗ് സർവകലാശാലയിൽ നിന്നുള്ള ഗവേഷണമനുസരിച്ച്, പാഷൻ ഫ്രൂട്ട് തൊലികളിലെ ഉയർന്ന അളവിലുള്ള ആന്‍റിഓക്‌സിഡന്‍റുകൾക്കും പോളിഫെനോളുകൾക്കും മറ്റു പഴവർഗങ്ങളെ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ.

Passion fruit  Passion fruit peels  Passion fruit peels preserve fresh fruits  antioxidants  polyphenols  passion fruit peels have a substantial potential  പാഷൻ ഫ്രൂട്ട്  പാഷൻ ഫ്രൂട്ട് തൊലി  ആന്‍റിഓക്‌സിഡന്‍റുകൾ  പോളിഫെനോളുകൾ  ആരോഗ്യ വാർത്തകൾ  മലയാളം വാർത്തകൾ  healthy news  health news  Passion fruit benefits  പാഷൻ ഫ്രൂട്ട് ഗുണങ്ങൾ
പാഷൻ ഫ്രൂട്ടിന്‍റെ തൊലി ഉപയോഗിച്ച് പഴവർഗങ്ങളെ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാനാകും: പഠനങ്ങൾ

By

Published : Nov 15, 2022, 9:51 AM IST

കേപ്‌ടൗൺ: പാഷൻ ഫ്രൂട്ട് തൊലികളിലെ ഉയർന്ന അളവിലുള്ള ആന്‍റിഓക്‌സിഡന്‍റുകൾക്കും പോളിഫെനോളുകൾക്കും മറ്റു പഴവർഗങ്ങളെ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. വിതരണ മേഖലയിൽ പ്ലാസ്‌റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ഈ കണ്ടെത്തലിലൂടെ സാധിക്കും.

മൈക്രോ എൻക്യാപ്‌സുലേറ്റഡും ഫ്രീസ് ഡ്രൈഡും പൗഡർ രൂപത്തിലുള്ളതുമായ പാഷൻ ഫ്രൂട്ട് തെലികൾ ഔഷധ ഗുണത്തിൽ പേരുകേട്ടതാണ്. സാധാരണയായി സാന്ദ്രീകൃത ജ്യൂസിനായാണ് പാഷൻ ഫ്രൂട്ട് വളർത്തുന്നത്. എന്നാൽ ഇവയുടെ തൊലികളിൽ ഗണ്യമായ ഗുണനിലവാരം ഉള്ളതിനാൽ ഭക്ഷ്യയോഗ്യമായ ഫുഡ് കോട്ടിങിനും ഭക്ഷണ അഡിറ്റീവുകളിലും ഉപയോഗിക്കാം എന്ന് കണ്ടെത്തി.

പ്ലാസ്‌റ്റിക് കവറിൽ ഉത്‌പന്നങ്ങൾ പാക്ക് ചെയ്യുമ്പോൾ അതിനകത്തെ ഓക്‌സിജന്‍റെ അളവ് കൂടി ക്രമപ്പെടുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഭക്ഷണ പദാർഥങ്ങൾ വളരെ വേഗം നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഭക്ഷ്യയോഗ്യമായ ഭക്ഷണ കോട്ടിങുകൾക്ക് ഓക്‌സിജന്‍റെയും നിർജലീകരണത്തിന്‍റെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത്തരം മേഖലയിൽ പാഷൻ ഫ്രൂട്ട് ഫലപ്രദമായി പ്രവർത്തിക്കുന്നു.

കോട്ടിങ് നൽകുന്നത് എന്തിന്? ഒരു ഉത്‌പന്നത്തിന് കോട്ടിങ് നൽകുമ്പോൾ അതിന്‍റെ ഓക്‌സിജനുമായുള്ള സമ്പർക്കം ഇല്ലാതാകുകയും കൂടുതൽ കാലം കേടുകൂടാതെ നിൽക്കുകയും ചെയ്യുന്നു. കോട്ടിങിനകത്ത് ഈർപ്പം നിലനിൽക്കുന്നതിനാൽ നിർജലീകരണൾ തടയേണ്ടതും അനിവാര്യമാണ്.

ഇത്തരം സന്ദർഭങ്ങളിൽ ആന്‍റിഓക്‌സിഡന്‍റിന്‍റെ അളവ് കൂടുതൽ ഉള്ള കോട്ടിങ് ഉപയോഗിക്കണം. എന്നാൽ ഇത്തരം കോട്ടിങ് ഉത്‌പന്നത്തിന്‍റെ നിറത്തിലോ രൂപത്തിലോ രുചിയിലോ വ്യത്യാസം വരുത്തില്ല എന്നും ഉറപ്പുവരുത്തണം. സാധാരണഗതിയിൽ പുതിയതായി മുറിച്ച പഴങ്ങളിൽ മുഴുവനായുള്ള പഴങ്ങളേക്കാൾ വേഗത്തിൽ സൂക്ഷ്‌മാണുക്കൾ വരാനും നിർജലീകരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലും പാഷൻ ഫ്രൂട്ട് ഫലപ്രദമായി പ്രവർത്തിക്കുന്നു.

മൈക്രോ എൻക്യാപ്‌സുലേഷൻ: മൈക്രോ എൻക്യാപ്‌സുലേഷൻ പ്രക്രിയ പാഷൻ ഫ്രൂട്ട് തൊലികളിൽ നിന്ന് ഉയർന്ന ആന്‍റിഓക്‌സിഡന്‍റും പോളിഫെനോളും സംരക്ഷിക്കുന്നു. വ്യാവസായിക പ്രക്രിയകൾ, പിഎച്ച്, ഉയർന്ന സംഭരണ ​​താപനില, ഓക്‌സിജൻ, പ്രകാശം, ലായകങ്ങൾ, ലോഹ അയോണുകൾ എന്നിവയാൽ ആന്‍റിഓക്‌സിഡന്‍റുകളും മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങളും എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്നതിനാൽ ഇത് വളരെ പ്രധാനമാണ്. ഗം അറബിക്, മാൽട്ടോഡെക്‌സ്രിൻ, വാക്‌സി സ്‌റ്റാച്ച് എന്നിങ്ങനെ മൂന്ന് കാരിയറുകളാണ് മൈക്രോഎൻക്യാപ്‌സുലേഷനായി ഉപയോഗിക്കുന്നത്.

ഭക്ഷ്യയോഗ്യമായ കോട്ടിങ്‌ വളരെ നല്ലതാണെങ്കിലും അതിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ സ്ഥിരതയുള്ളതല്ലെങ്കിൽ കോട്ടിങ് ഉപയോഗ്യശൂന്യമാകും.

ABOUT THE AUTHOR

...view details