കേരളം

kerala

ETV Bharat / sukhibhava

'ചെലവാകുന്ന തുകയെക്കുറിച്ച് ആശങ്ക'; പ്രായമായവർ അടിയന്തര പരിചരണം ആവശ്യമായ ഘട്ടത്തിലും വൈദ്യസഹായം വേണ്ടെന്ന് വയ്‌ക്കുന്നുവെന്ന് പഠനം

50 മുതൽ 60 വയസ് വരെ പ്രായമായവരും ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്തവരും 30,000 ഡെളറിൽ താഴെ വരുമാനമുള്ളവരും ചെലവ് കണക്കിലെടുത്ത് അടിയന്തര പരിചരണം വേണ്ടെന്ന് വയ്‌ക്കുന്നുവെന്നാണ് പഠന റിപ്പോർട്ട്.

അടിയന്തര പരിചരണം  വാർധക്യത്തിലെ അടിയന്തര പരിചരണം  പ്രായമായവരിലെ അടിയന്തര പരിചരണം  അടിയന്തര പരിചരണത്തിന്‍റെ ചെലവ്  അടിയന്തര പരിചരണത്തെക്കുറിച്ചുള്ള പഠനങ്ങൾ  ഹെൽത്ത് ഇൻഷുറൻസ്  മിഷിഗൺ മെഡിസിൻ  അമേരിക്കൻ ജേർണൽ ഓഫ് മാനേജ്‌ഡ് കെയർ  റേച്ചൽ സോൾനിക്ക് എമർജൻസി ഫിസിഷ്യൻ  പ്രായമായവർ ചികിത്സ ഉപേക്ഷിക്കുന്നു  വാർധക്യത്തിലെ ആശുപത്രി ചിലവ്  Older adults seek less emergency care  potential costs of Older adults  COVID 19  കൊവിഡ്
അടിയന്തര പരിചരണം

By

Published : Dec 20, 2022, 9:01 AM IST

വാഷിങ്ടൺ: അടിയന്തര പരിചരണം ആവശ്യമായ സാഹചര്യത്തിലും ചെലവാകുന്ന തുകയെക്കുറിച്ചുള്ള ആശങ്ക നിമിത്തം പ്രായമായ പലരും വൈദ്യസഹായം വേണ്ടെന്ന് വയ്‌ക്കുന്നതായി പഠനങ്ങൾ. 22% പ്രായമായവർ എമർജൻസി റൂം പരിചരണം ആവശ്യമായി വന്നേക്കാവുന്ന സാഹചര്യത്തിലും വീടുകളിൽ തന്നെ തുടരുന്നതായാണ് റിപ്പോർട്ട്. 50 മുതൽ 60 വയസ് വരെ പ്രായമായവരും ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്തവരും 30,000 ഡെളറിൽ താഴെ വരുമാനമുള്ളവരും ചെലവ് കണക്കിലെടുത്ത് ഇത്തരത്തിലുള്ള അടിയന്തര പരിചരണം വേണ്ടെന്ന് വയ്‌ക്കുന്നുവെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്.

2020 ജൂണിൽ നടത്തിയ സർവേ അനുസരിച്ചായിരുന്നു പഠനം. കഴിഞ്ഞ രണ്ട് വർഷം കൊവിഡ് കാലം ഉൾപ്പെടെ എടുത്തായിരുന്നു സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ അഞ്ച് പ്രായമായവരെ എടുത്താൽ അതിൽ നാല് പേരും അടിയന്തര പരിചരണത്തിനുണ്ടാകുന്ന ചെലവിനെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഇതിൽ 35% പേരിൽ നേരിയ ആശങ്കയും 45% പേർ വളരെ ആശങ്കാകുലരും ആയിരുന്നു. ഇതിൽ 18% പേർക്ക് ആശുപത്രി സന്ദർശനം പോലും താങ്ങാൻ കഴിയുമെന്ന് ഉറപ്പില്ലായിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് കെയർ പോളിസി ആൻഡ് ഇന്നൊവേഷൻ അടിസ്ഥാനമാക്കി, യു-എമ്മിന്‍റെ അക്കാദമിക് മെഡിക്കൽ സെന്‍ററായ എഎആർപി, മിഷിഗൺ മെഡിസിൻ എന്നിവയുടെ പിന്തുണയോടെയായിരുന്നു പഠനം. ആരോഗ്യകരമായ വാർധക്യത്തെക്കുറിച്ചുള്ള ദേശീയ വോട്ടെടുപ്പിൽ നിന്നാണ് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ. 50-നും 80-നും ഇടയിൽ പ്രായമുള്ള 2,074 പേരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടെത്തലുകൾ.

പ്രമുഖ എഴുത്തുകാരിയും എമർജൻസി ഫിസിഷ്യനുമായ റേച്ചൽ സോൾനിക്കിന്‍റെ അനുഭവം ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതായിരുന്നു. ഒരു എമർജൻസി ഫിസിഷ്യൻ എന്ന നിലയിൽ അടിയന്തര പരിചരണം മാറ്റിവച്ചതുകൊണ്ട് വേണ്ട ചികിത്സ ലഭിക്കാതെ പിന്നീട് വീണ്ടും കൂടുതൽ സങ്കീർണമായി എമർജൻസി റൂമിലേക്ക് ചികിത്സക്കായി എത്തുന്നവരെ താൻ കണ്ടിട്ടുണ്ട്. ഈ സർവേയുടെ കണ്ടെത്തലുകളിൽ ഏറ്റവും ഭയാനകമായി തോന്നുന്നത് ആ സാഹചര്യമാണെന്നും റേച്ചൽ സോൾനിക്ക് പറഞ്ഞു.

പഠനത്തിന് ശേഷം ഫെഡറൽ നോ സർപ്രൈസസ് ആക്‌ട് നിലവിൽ വന്നതായി പഠനത്തിന്‍റെ മുതിർന്ന എഴുത്തുകാരനും യു-എമ്മിലെ എമർജൻസി മെഡിസിൻ അസോസിയേറ്റ് പ്രൊഫസറുമായ കീത്ത് കോച്ചർ പറഞ്ഞു. സ്വകാര്യ ഇൻഷ്വർ ചെയ്‌ത വ്യക്തിക്ക് അവരുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനിന്‍റെ ശൃംഖലയ്ക്ക് പുറത്തുള്ള ആശുപത്രികളിൽ നിന്നോ ദാതാക്കളിൽ നിന്നോ അത് സ്വീകരിക്കുമ്പോൾ അടിയന്തിര പരിചരണത്തിനുള്ള 'സർപ്രൈസ് ബില്ലിങ്' കുറയ്ക്കാൻ നിയമം സഹായിക്കുന്നു.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത പ്രായമായവരുടെ ശതമാനം ചെറുതാണെങ്കിലും (പഠന സാമ്പിളിന്‍റെ 4%) അവർക്ക് അടിയന്തര പരിചരണം താങ്ങാൻ കഴിയുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമില്ലെന്ന് പറയാനുള്ള സാധ്യത 35% കൂടുതലാണ്. പഠന റിപ്പോർട്ടുകൾ അമേരിക്കൻ ജേർണൽ ഓഫ് മാനേജ്‌ഡ് കെയറിൽ പ്രസിദ്ദീകരിച്ചു.

Also read:ലക്ഷ്യബോധമുണ്ടെങ്കില്‍ പ്രായം വെറുമൊരു നമ്പര്‍ മാത്രം, 78കാരിയുടെ ജീവിതയാത്ര ഇങ്ങനെ…

ABOUT THE AUTHOR

...view details