തിരുവനന്തപുരം:സംസ്ഥാനത്തെ ഒമ്പത് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏഴ് ആശുപത്രികള്‍ക്ക് പുനര്‍ അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയ ആശുപത്രികളുടെ എണ്ണം 148 ആയി.
ജോറായി 'ആരോഗ്യം'; സംസ്ഥാനത്തെ ഒമ്പത് ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം
സംസ്ഥാനത്തെ ഒമ്പത് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ് അംഗീകാരം, ആരോഗ്യമേഖലക്ക് കയ്യടി.
അഞ്ച് ജില്ല ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്കാണ് സംസ്ഥാനത്ത് ഇതേവരെ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഈ അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുള്ളത്. തുടര്‍ന്ന് ദേശീയതല സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്‌ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്‍റ് റൈറ്റ്സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്‍റ്, ഔട്ട്കം എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കിവരുന്നത്.