കേരളം

kerala

ETV Bharat / sukhibhava

പുരുഷൻമാരുടെ ചർമ സംരക്ഷണത്തിനുള്ള പൊടികൈകള്‍ - എണ്ണ മയത്തെ മറികടക്കാം

ശരിയല്ലാത്ത ഉറക്ക ശീലങ്ങള്‍, സമ്മർദം, തെറ്റായ ഭക്ഷണക്രമം എന്നിവയും ചർമം മോശമാകുന്നതിന് കാരണമാകുന്നു

Minimal skincare tips for men  പുരുഷൻമാരുടെ ചർമ്മ സംരക്ഷണം  ചർമ്മ സംരക്ഷണത്തിനുള്ള പൊടികൈകള്‍  എണ്ണ മയത്തെ മറികടക്കാം  health tips news
പുരുഷൻമാരുടെ ചർമ്മ സംരക്ഷണത്തിനുള്ള പൊടികൈകള്‍

By

Published : Feb 22, 2022, 11:24 AM IST

ചർമ സംരക്ഷണത്തിന്‍റെ കാര്യത്തിൽ, മിക്ക പുരുഷന്മാരും കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്. പുരുഷൻമാരുടെ ചർമത്തിൽ ദീർഘകാല ഫലങ്ങൾ നൽകുന്ന ചില ലളിതമായ പൊടികൈകള്‍ പരിചയപ്പെടാം.

പുരുഷന്മാരുടെ ചർമം സാധാരണയായി എണ്ണമയമുള്ളതും കഠിനവുമാണ്. സൂര്യപ്രകാശമുള്ളപ്പടെയുള്ളവ നിരന്തരം ഏൽക്കുന്നത് ചർമത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കും. കൂടാതെ ശരിയല്ലാത്ത ഉറക്ക ശീലങ്ങള്‍, സമ്മർദം, തെറ്റായ ഭക്ഷണക്രമം എന്നിവയും ചർമം മോശമാകുന്നതിന് കാരണമാകുന്നു. എണ്ണമയമുള്ള, വരണ്ട, സെൻസിറ്റീവ് ചർമത്തിന്‍റെ ആശങ്കകൾ പരിഹരിക്കുന്നതിന് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ശുദ്ധീകരണം

മലിനീകരണത്തെയും എണ്ണ മയത്തെയും ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് ശുദ്ധീകരണം. ഫേസ് വാഷ് പോലെയുള്ളവ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക എന്നതാണ് ദിവസത്തിന്‍റെ ആദ്യപടി. ദിവസവും രാവിലെയും രാത്രിയും ഒരു പ്രാവശ്യം ഇവ ഉപയോഗിച്ച് മുഖം കഴുകുന്നത് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. നിങ്ങളുടെ ചർമത്തിന്റെ അനുയോജ്യമായ ക്ളീനിങ് ഉത്പന്നം തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ സുഷിരങ്ങൾ ഇല്ലാതാക്കുന്നതിനും, മുഖക്കുരു തടയുന്നതിനും സഹായിക്കും. എണ്ണ മയമുള്ള ചർമത്തിന് AHA-BHA ഫേസ് വാഷ് ആണ് അനുയോജ്യം. AHA, BHA എന്നിവ ഹൈഡ്രോക്സി ആസിഡുകളാണ്. AHA എന്നത് ആൽഫ-ഹൈഡ്രോക്സി ആസിഡിനെ സൂചിപ്പിക്കുന്നുവെങ്കിൽ, BHA എന്നത് ബീറ്റാ-ഹൈഡ്രോക്സി ആസിഡിനെ സൂചിപ്പിക്കുന്നു.

ജലാംശം

അന്തരീക്ഷ മലിനീകരണം, സിഗരറ്റ് പുക, അൾട്രാവയലറ്റ് രശ്മികൾ എന്നിവയിൽ കാണപ്പെടുന്ന രാസവസ്‌തുകള്‍ പുരുഷൻമാരുടെ ചർമത്തിന് ദോഷകരമാണ്. ജലാംശമാണ് ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം. മോയ്സ്ചറൈസറിന് മുമ്പ് സജീവ ചേരുവകളടങ്ങിയ ഒരു സെറം ചർമ്മത്തെ നന്നാക്കാൻ സഹായിക്കുന്നു. അമിതമായി മോയ്സ്ചറൈസ് ചെയ്യുന്നതിനുപകരം, ചർമ്മത്തെ പരിപാലിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ചർമത്തിന്‍റെ പ്രശനങ്ങള്‍ മനസിലാക്കി സെറം തെരഞ്ഞെടുക്കുക എന്നതും അതിപ്രധാനം.

സംരക്ഷണം

എല്ലാ ദിവസവും രാവിലെ പുറത്ത് പോകുന്നതിന് മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കുന്നത് നന്നായിരിക്കും. ചർമസംരക്ഷണത്തിന്റെ അവസാന ഘട്ടമാണിത്. നോൺ-സ്റ്റിക്കി ജെൽ അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീനുകളാണ് ദൈനംദിന ഉപയോഗത്തിന് ഏറ്റവും നല്ലത്. ഇവിടെ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മൾ പുറത്ത് പോകുന്നില്ലെങ്കിലും സൺസ്‌ക്രീൻ പ്രയോഗിക്കണം, കാരണം ഇത് നമ്മളെ എപ്പോഴും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. നിങ്ങൾ സ്ഥിരമായി സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ, ഓരോ മൂന്ന് മണിക്കൂറിലും സൺസ്ക്രീൻ ഉപയോഗിക്കാവുന്നതാണ്.

മലിനീകരണം, പുക തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന പുരുഷന്മാർക്ക് അവരുടെ ആശങ്കകൾ പരിഹരിക്കാൻ ആന്‍റി-ഓക്‌സിഡന്‍റ് സെറം അല്ലെങ്കിൽ പിഗ്‌മെന്‍റേഷൻ സെറം ഉപയോഗിക്കാം. നേർത്ത സ്ഥിരതയുള്ള സെറം ആദ്യം ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, സൺസ്ക്രീൻ പ്രയോഗിക്കുന്നതിന് മുമ്പ് പുരുഷന്മാർ നോൺ-സ്റ്റിക്കി, നോൺ-കോമഡോജെനിക് മോയ്സ്ചറൈസർ ഉപയോഗിക്കണം.

ALSO READഅകാല നര അലട്ടുന്നുണ്ടോ ? കാരണങ്ങള്‍ ഇതാകാം

ABOUT THE AUTHOR

...view details