സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യത വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെ ആളുകള്‍ക്ക് വന്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആകെ വന്ധ്യതയുടെ 40ശതമാനം പുരുഷന്‍മാരിലാണ്. പുംബീജങ്ങളുടെ ഡിഎന്‍എയില്‍ വിഭജനം സംഭവിക്കുന്നതാണ് ഇതിന് പ്രധാനകാരണമെന്ന് ഡല്‍ഹി എയിംസിലെ ഡോ: നീത സിങ് പറഞ്ഞു
പ്രായം കൂടുമ്പോഴാണ് പുംബീജ ഡിഎന്‍എയില്‍ വിഭജനം ഉണ്ടാകുന്നത്. ചൂട് വര്‍ധിക്കുന്നതും പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നു. ചൂട് കാലാവസ്ഥയില്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് വന്ധ്യതയ്ക്ക് ആക്കം കൂട്ടാനുള്ള സാധ്യതയുണ്ടെന്നും നീത സിങ് പറഞ്ഞു.
വൃഷണങ്ങളിലാണ് പുംബീജങ്ങള്‍ രൂപപ്പെടുന്നത്. ഇവ ഉത്പാദിപ്പിക്കപ്പെടുന്നതിന് ശരീര താപനിലയേക്കാള്‍ കുറഞ്ഞ താപനില ആവശ്യമാണ്. ഇതിന് സഹായിക്കുന്നത് വൃഷണ സഞ്ചികളാണ്. ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് വൃഷണങ്ങളിലെ താപനില വീണ്ടും വര്‍ധിക്കാന്‍ കാരണമാകുന്നു. വൃഷണത്തില്‍ ചൂടുവര്‍ധിക്കുന്നത് പുംബീജത്തിന്‍റെ ഘടനയേയും അതിന്‍റെ അണ്ഡവുമായി സംയോജിക്കാനുള്ള ശേഷിയേയും ബാധിക്കും. രക്തയോട്ടം കുറയാനും ഇറുകിയ വസ്‌ത്രങ്ങള്‍ കാരണമാകുന്നു.
വളരെയധികം ചൂടുണ്ടാകുന്ന സാഹര്യമാണെങ്കില്‍ വൃഷണങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ തണുപ്പ് വെള്ളത്തില്‍ കഴുകണമെന്ന് ഡോ നീത സിങ് പറഞ്ഞു. പ്രായമേറി കല്യാണം കഴിക്കുന്നതും കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ കാരണമാകുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ പുംബീജ ഡിഎന്‍എയ്‌ക്ക് വിഭജനം സംഭവിക്കുന്നതാണ് ഇതിന് കാരണം. മുപ്പത് വയസിന് ശേഷമാണ് നല്ലൊരു ശതമാനം പുരുഷന്‍മാരും കല്യാണം കഴിക്കുന്നതെന്ന് നീത സിങ് ചൂണ്ടിക്കാട്ടുന്നു.
നൈറ്റ് ഷിഫ്റ്റും പുരുഷവന്ധ്യതയ്ക്ക് കാരണമാകും. മെലാറ്റിന്‍ എന്ന ഹോര്‍മോണ്‍ ശരിയായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. ഇരുട്ടിനോട് തലച്ചോര്‍ പ്രതികരിച്ചിട്ടാണ് മെലാറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ നൈറ്റ് ഷിഫ്‌റ്റിലെ ജോലി ജൈവലഘടികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ശരീരത്തിന്‍റെ താളത്തെ ബാധിക്കുന്നു. ഇത് പുംബീജങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു.
നിലവിലെ ജനസംഖ്യ അതേപടി നിലനിര്‍ത്താന്‍ ആവശ്യമായതിലും കുറവാണ് രാജ്യത്തെ ടിഎഫ്‌ആര്‍(Total Fertility Rate). ജനസംഖ്യ അതേപടി നിലനിര്‍ത്തണമെങ്കില്‍ ടിഎഫ്ആര്‍ 2.1 വേണം. ഒരു സ്‌ത്രീക്ക് അവരുടെ ജീവിത കാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണമാണ് ടിഎഫ്ആര്‍. നിലവില്‍ ഇന്ത്യയിലെ ടിഎഫ്‌ആര്‍ 2ആണ്.