കേരളം

kerala

By

Published : Jan 15, 2023, 10:12 AM IST

ETV Bharat / sukhibhava

ആഘോഷങ്ങളും രുചികളും പലവിധം; പരിചയപ്പെടാം മകരസംക്രാന്തി മധുരങ്ങൾ

മകരസംക്രാന്തി സമയത്ത് രാജ്യവ്യാപകമായി തയ്യാറാക്കുന്ന ചില മധുരപലഹാരങ്ങൾ ചുവടെ ചേർക്കുന്നു.

മകരസംക്രാന്തി  മകരസംക്രാന്തി മധുരങ്ങൾ  makar sankranti  sankranti  makar sankranti with these scrumptious dishes  sankranti with these scrumptious dishes  മകരസംക്രാന്തി ആഘോഷം  മകരസംക്രമ ദിനം  ടിൽഗുൽ  ഖിച്ച്ടി  ലഡ്ഡു  പുരൻ പോലി  ഗുഡ്‌പാപ്‌ഡി  ബോളി  boli  puran poli  laddu  tilgul  khichdi  gudpapdi
മകരസംക്രാന്തി മധുരങ്ങൾ

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മകരസംക്രാന്തി പല രീതിയിലും വ്യത്യസ്‌ത പേരുകളിലും ആഘോഷിക്കപ്പെടുന്നു. ഈ വർഷം 2023 ജനുവരി 14, 15 തീയതികളിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. സൂര്യൻ ദക്ഷിണയാനം (തെക്കോട്ടുള്ള യാത്ര) പൂർത്തിയാക്കി ഉത്തരായനം (വടക്കോട്ടുള്ള യാത്ര) തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം.

ഈ അവസരത്തിൽ സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നു. വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. തമിഴ്‌നാട്ടിൽ തായ് പൊങ്കൽ എന്നും ഗുജറാത്തിൽ ഉത്തരായൻ എന്നും ഈ ഉത്സവം അറിയപ്പെടുന്നു. മധുരപലഹാരങ്ങൾ ആസ്വദിക്കാനുള്ള ദിവസം കൂടിയാണ് മകരസംക്രാന്തി. എള്ളും നിലക്കടലയും കപ്പലണ്ടി എന്നിവ അടങ്ങിയ ചിക്കി (കപ്പലണ്ടി മിഠായി), ഖിച്ച്ടി തുടങ്ങിയ രുചികരമായ ഭക്ഷണപദാർഥങ്ങളിൽ മുഴുകാനുള്ള ദിവസമെന്നും പറയാം. മകരസംക്രാന്തി സമയത്ത് രാജ്യവ്യാപകമായി തയ്യാറാക്കുന്ന ഏറ്റവും ജനപ്രിയമായ ചില പലഹാരങ്ങൾ ഇതാ..

ടിൽഗുൽ

ടിൽഗുൽ:എള്ളും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന പലഹാരമാണ് ടിൽഗുൽ. ടിൽഗുലിന് പേരുകേട്ട സ്ഥലമാണ് ബിഹാറിലെ ഗയ. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ പലതരം ചേരുവകൾ ഉപയോഗിച്ച് ടിൽഗുൽ തയ്യാറാക്കുന്നു. പല ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ മധുരപലഹാരത്തിന്‍റെ മറ്റ് വ്യതിയാനങ്ങളെ ഗജക് എന്നും ചിലയിടത്ത് വിളിക്കുന്നു. എള്ള് കൊണ്ട് ഉണ്ടാക്കുന്ന ഇത് കേരളത്തിൽ എള്ളുണ്ട എന്നും അറിയപ്പെടുന്നു. എള്ളും ശർക്കരയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പലഹാരം മനുഷ്യ ശരീരത്തിന് ഏറെ ഗുണകരമാണ്.

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എള്ള് വറുത്ത് മാറ്റിവയ്‌ക്കുക. തുടർന്ന് ശർക്കര ഉരുക്കുക. ഉരുകിയ ശർക്കരയിലേക്ക് എള്ള് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. തുടർന്ന് തീ ഓഫ് ചെയ്‌ത് തയ്യാറാക്കിയ എള്ള് ശർക്കര മിശ്രിതം ചൂട് കുറയാൻ വയ്‌ക്കുക. തുടർന്ന് ചെറു ചൂടോടെ ഉരുട്ടി കുഞ്ഞ് ലഡ്ഡുകൾ ആക്കുക.

ഖിച്ച്ടി

ഖിച്ച്ടി:മകരസംക്രാന്തി ദിനത്തിൽ ഖിച്ച്ടി കഴിക്കുന്നത് ഐശ്വര്യവും ഭാഗ്യവും നൽകുമെന്ന് പറയപ്പെടുന്നു. തൈര്, പപ്പടം, അച്ചാറുകൾ എന്നിവയ്‌ക്കൊപ്പം കഴിച്ചാൽ കിച്ചടിക്ക് സ്വാദ് കൂടും. അരിയും പരിപ്പും മറ്റും ഉൾപ്പെടുന്നതാണ് ഈ വിഭവം.

ലഡ്ഡു

ലഡ്ഡു:ഗോതമ്പ്, നെയ്യ്, പഞ്ചസാര എന്നിവ ചേർത്ത് തയ്യാറാക്കുന്ന ലഡ്ഡു ജനപ്രിയ മധുര പലഹാരമാണ്. കടലമാവ്, എള്ള്, തേങ്ങ, പഞ്ചസാര, ശർക്കര എന്നിവ ഉപയോഗിച്ച് വിവിധതരം ലഡ്ഡു തയ്യാറാക്കാം.

പുരൻ പോലി

പുരൻ പോലി:ഗോതമ്പ് പൊടി, നെയ്യ്, ദാൽ, ശർക്കര എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കേരളത്തിലെ ബോളിയോട് സാമ്യമുള്ള മധുരപലഹാരമാണിത്. തെക്കൻ കേരളത്തിൽ സദ്യയോടൊപ്പം വിളമ്പുന്ന വിഭവമാണ് ബോളി. പാൽപ്പായസത്തോടൊപ്പം ഇത് കൂട്ടി കഴിക്കാൻ ഏവരും ഇഷ്‌ടപ്പെടുന്നു.

ഗുഡ്‌പാപ്‌ഡി

ഗുഡ്‌പാപ്‌ഡി: മകരസംക്രാന്തി സമയത്ത് വിളമ്പുന്ന പ്രശസ്‌തമായ പരമ്പരാഗത വിഭവമാണ് ഗുഡ്‌പാപ്‌ഡി. ഗോതമ്പ് പൊടി, നെയ്യ്, എന്നിവ കൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഇത് ചെറിയ ചതുരാകൃതിയിലോ മറ്റോ മുറിച്ചെടുക്കുന്നു. നല്ല തവിട്ട് നിറമാകുന്നതുവരെ നെയ്യിൽ ഇത് വറുത്തെടുക്കുന്നു.

ABOUT THE AUTHOR

...view details