കേരളം

kerala

ETV Bharat / sukhibhava

വേദനയില്ലാതെ സെക്‌സ് ആനന്ദകരമാക്കാം ; ഉപയോഗിക്കാം ലൂബ്രിക്കന്‍റുകള്‍

സ്ത്രീ ലൈംഗികാവയവത്തില്‍ നനവ് അനുഭവപ്പെടാതിരിക്കുന്ന സ്ഥിതിയുണ്ടെങ്കില്‍ വിവിധ ലൂബ്രിക്കന്‍റുകള്‍ ലഭ്യമാണ്.

Lubricants Can Help In Painless Intercourse!  ലൂബ്രിക്കന്‍റുകള്‍  Lubricants  Painless Intercourse  Painless sex  ലൈംഗികത  സെക്‌സ്
വേദനയില്ലാതെ ആനന്ദകരമാക്കാം ലൈംഗിക ബന്ധം; ഉപയോഗിക്കാം ലൂബ്രിക്കന്‍റുകള്‍

By

Published : Sep 15, 2021, 8:52 PM IST

Updated : Sep 15, 2021, 10:53 PM IST

ലൈംഗികത ഇണകള്‍ക്ക് നല്‍കുന്നത് ആനന്ദവും സംതൃപ്തിയും മാത്രമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യം കൂടിയാണ്. എന്നാൽ, പ്രായവും മറ്റുപല കാരണങ്ങള്‍കൊണ്ടും സെക്‌സ് വേദനാജനകവും സങ്കടകരവുമായി തീരാറുണ്ട്.

രതിവേളകള്‍ സുഖകരമാക്കുന്നതിന് ലൈംഗികാവയങ്ങളില്‍ നനവ് അനുഭവപ്പെടേണ്ടത് അനിവാര്യമാണ്. യോനി ലൂബ്രിക്കേറ്റാകാതിരുന്നാല്‍ പുരുഷന്‍റെ ലിംഗപ്രവേശന വേളയില്‍, പങ്കാളികൾക്ക് വേദനയുണ്ടാവുകയും ഇത് പിന്നീട് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് തന്നെ കാരണവുമായേക്കാം.

ഇത്തരം ഒരു ഘട്ടത്തിലേക്ക് എത്തിക്കാതെ ലൈംഗികബന്ധം പങ്കാളികള്‍ക്ക് ആനന്ദകരമാക്കി മാറ്റാന്‍ ലൂബ്രിക്കന്‍റുകൾ സഹായിക്കും.

മുലയൂട്ടുന്നവര്‍, കീമോതെറാപ്പി പോലുള്ള ചികിത്സകൾക്ക് വിധേയരായവര്‍ എന്നിവരില്‍ യോനി വരള്‍ച്ച കാണപ്പെടാറുണ്ട്. നിരന്തരമായ ലൈംഗിക ബന്ധത്തിന്‍റെ ഫലമായും ചില ശാരീരിക മാനസികാവസ്ഥകള്‍ കാരണവും ഇങ്ങനെ സംഭവിക്കാം.

ബാഹ്യ കേളികളില്ലാതെ നടക്കുന്ന ശാരീരിക ബന്ധത്തിലും ഈ പ്രശ്‌നം കാണാറുണ്ട്. ലൂബ്രിക്കന്‍റുകളോ ലൂബ്രിക്കേറ്റഡ് കോണ്ടമോ ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടക്കാം.

സ്വാഭാവിക ലൂബ്രിക്കന്‍റുകള്‍

വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന എണ്ണകൾ സ്വാഭാവിക ലൂബ്രിക്കന്‍റുകളാണ്. എന്നാൽ, ലൈംഗികവേഴ്‌ചയ്‌ക്കായി എല്ലാത്തരം എണ്ണകളും ഉപയോഗിക്കാൻ കഴിയില്ല. കാരണം, അവയിൽ ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

കടുക് എണ്ണ പോലെയുള്ളവ ചർമ്മത്തിൽ അലര്‍ജിയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. വെളിച്ചെണ്ണയും ഒലിവ് എണ്ണയും ലൂബ്രിക്കന്‍റുകളായി ഉപയോഗിക്കാവുന്നതാണ്. എണ്ണയും കോണ്ടവും ഒരുമിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

കാരണം, ഈ രീതിയില്‍ ഉപയോഗിച്ചാല്‍ കോണ്ടം പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ദീർഘകാലമായി ബന്ധമുള്ള, കോണ്ടം ഉപയോഗം ആവശ്യമില്ലാത്ത പങ്കാളികൾക്ക് എണ്ണ അടിസ്ഥാനമാക്കിയുള്ള സെക്‌സ് ലൂബ് അനുയോജ്യമാണ്.

ഹൈബ്രിഡ് ലൂബ്രിക്കന്‍റുകള്‍

ഹൈബ്രിഡ് ലൂബ്രിക്കന്‍റുകളിൽ സാധാരണയായി സിലിക്കണും വെള്ളവും അടങ്ങിയിരിക്കുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ തരം ലൂബ്രിക്കന്‍റുകൾ വിപണിയിൽ ലഭ്യമാണ്.

കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗികതായാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ ലൂബ്രിക്കന്‍റില്‍ മാറ്റമുണ്ടായേക്കാം. അതുകൊണ്ട് വാങ്ങുന്നതിനുമുന്‍പ് ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

ജലത്തെ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്‍റുകള്‍

വെള്ളത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ ബ്രാൻഡുകളുടെ സെക്‌സ് ലൂബ്രിക്കന്‍റുകള്‍ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ലൂബുകൾ വളരെ സെൻസിറ്റീവ് ആയ ചർമത്തിൽ എളുപ്പത്തിൽ ഉപയോഗിക്കാം.

കാരണം, ചർമത്തിന് അലര്‍ജിയുണ്ടാകാന്‍ സാധ്യതയില്ല. ചർമം വേഗത്തിൽ ഇത് ആഗിരണം ചെയ്യുമെന്നതിനാല്‍ ഈ ലൂബ്രിക്കന്‍റുകൾ ഓറൽ സെക്‌സിൽ അസ്വസ്ഥത ഉണ്ടാക്കില്ല. കറ്റാർ വാഴ, കാരാഗീനന്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ലൂബുകൾ നിര്‍മിക്കുന്നത്.

ചില ലൂബുകളിൽ ഗ്ലിസറിൻ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ അണുബാധയുണ്ടാക്കിയേക്കും. അതുകൊണ്ട്, ലൈംഗിക ബന്ധത്തിന് ശേഷം ജനനേന്ദ്രിയം ശരിയായി വൃത്തിയാക്കേണ്ടതുണ്ട്.

സിലിക്കൺ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്‍റുകൾ

സിലിക്കൺ അടിസ്ഥാനമാക്കിയുള്ള ലൂബ്രിക്കന്‍റുകളിൽ പലപ്പോഴും വെള്ളം അടങ്ങിയിരിക്കില്ല. വെള്ളവും എണ്ണയും അടിസ്ഥാനമാക്കിയുള്ള ലൂബുകളിൽ നിന്ന് വ്യത്യസ്തമായി അവ ചർമ്മത്തിൽ നിന്നും പൂർണമായും ആഗിരണം ചെയ്യപ്പെടുന്നില്ല. ഇക്കാരണം കൊണ്ട് കൂടുതല്‍ നേരം ചര്‍മ്മത്തില്‍ നില്‍ക്കുമെന്നതാണ് ഇവയുടെ പ്രത്യേകത.

കോണ്ടം

കോണ്ടത്തിന്‍റെ പുറം പാളിയില്‍ ജലാംശമുള്ളതുകൊണ്ടുതന്നെ അവ ഒരു ലൂബായും ഉപയോഗിക്കാം. കുഞ്ഞ് വേണമെന്നതിനെക്കുറിച്ച് ആസൂത്രണം ചെയ്യാത്ത ദമ്പതികൾക്ക് കോണ്ടം ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

ലൂബ്രിക്കന്‍റുകള്‍ ആനന്ദകരമായ അനുഭവം നൽകുമെങ്കിലും, അവ ഉപയോഗിക്കുമ്പോൾ ശരിയായ മുൻകരുതലുകൾ എടുക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, യോനിയിൽ വരൾച്ച പ്രശ്‌നം സ്ഥിരമായി കാണപ്പെടുന്നെങ്കില്‍ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ALSO READ:ബൂസ്റ്റര്‍ ഡോസ് പൊതു ജനങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ശാസ്‌ത്രജ്ഞര്‍

Last Updated : Sep 15, 2021, 10:53 PM IST

ABOUT THE AUTHOR

...view details