ലോകമെമ്പാടുമുള്ള ആളുകൾ പോഷകാഹാരത്തെക്കുറിച്ചും മറ്റ് ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. അത് ഒരു പരിധിവരെ അവരെ കാൻസർ ബാധിതനാകാനുള്ള സാധ്യത കുറയ്‌ക്കുകയും കാൻസർ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കാൻസറിന്‍റെ ആഗോള ആഘാതം കുറയ്‌ക്കുന്നതിനുമായി ഫെബ്രുവരി നാലിന് ലോക കാൻസർ ദിനം ആചരിക്കുന്നു.
കാൻസർ ഭേദമാക്കുന്നതിനും തടയുന്നതിനുമായി പുതിയ രീതികളും സാങ്കേതികവിദ്യകളും മരുന്നുകളും വികസിപ്പിക്കുകയാണ് ഗവേഷകർ. നിർഭാഗ്യവശാൽ, ഈ മരുന്നുകളും ചികിത്സകളും എല്ലാവർക്കും താങ്ങാനാവുന്നതല്ല. അതിനാൽ, നിരവധി കാൻസർ രോഗികൾ ശരിയായ ചികിത്സ പോലും ലഭിക്കാതെ മരിക്കുന്നു.
നമ്മുടെ ആരോഗ്യം നന്നായി പരിപാലിക്കുകയും കാൻസർ പ്രതിരോധ നടപടികളെക്കുറിച്ച് കഴിയുന്നത്ര അവബോധം പ്രചരിപ്പിക്കുകയും വേണം. മാരകമായ രോഗത്തിന്‍റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം.
ക്രൂസിഫറസ് പച്ചക്കറികൾ (cruciferous veggies):കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി എന്നിവയുൾപ്പെടെ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ഈ പച്ചക്കറികളിൽ കാണപ്പെടുന്ന രാസവസ്‌തുക്കൾക്ക് ചിലതരം കാൻസറുകൾ തടയാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബെറീസ് (Berries):സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ ഗണ്യമായ അളവിൽ ആന്തോസയാനിനുകൾ (anthocyanins) ഉൾപ്പെടുന്നു. ആന്‍റിഓക്‌സിഡന്‍റ് സ്വഭാവങ്ങളുള്ള പ്ലാന്‍റ് പിഗ്‌മെന്‍റുകൾ കാൻസറിനുള്ള സാധ്യത കുറയ്‌ക്കുന്നു.
തക്കാളി (Tomatoes):തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആന്‍റിഓക്‌സിഡന്‍റ് കാൻസറിനെ, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് കാൻസർ തടയാൻ സഹായിക്കും. പാകം ചെയ്യാത്തതും ചെയ്‌തതുമായ തക്കാളി ശക്തമായ ആന്‍റിഓക്‌സിഡന്‍റുകളുടെ കാര്യക്ഷമമായ ഉറവിടങ്ങളാണ്.
നട്ട്സ് ആൻഡ് സീഡ്‌സ് (Nuts and Seeds):അണ്ടിപ്പരിപ്പ് കഴിക്കുന്നത് ചില കാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്‌ക്കുന്നു. കാൻസറും മറ്റ് ഗുരുതരമായ രോഗങ്ങളും ഒഴിവാക്കുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു. നിലക്കടല, ബദാം, വാൽനട്ട്, എന്നിവയുടെ ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൊഴുപ്പുള്ള മത്സ്യങ്ങൾ (Fatty Fish):ഓരോ ആഴ്‌ചയും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നു. പ്രത്യേകിച്ച് സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ധാന്യങ്ങൾ (Grains):ഗോതമ്പ് ബ്രെഡ്, ക്വിനോവ (സ്പെയിനിൽ ധാരാളമായി കാണുന്ന ഒരു കടല വർഗം), ബ്രൗൺ റൈസ്, ഓട്‌സ് എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. ഇവയിലെ രാസവസ്‌തുക്കൾ വൻകുടൽ, പാൻക്രിയാറ്റിക്, സ്‌തനാർബുദം, പ്രോസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ വളർച്ചയെ തടയുന്നു.
അല്ലിയം അടങ്ങിയ പച്ചക്കറികൾ അല്ലിയം അടങ്ങിയ പച്ചക്കറികൾ (Veggies with allium):വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയവയിൽ കാണപ്പെടുന്ന പദാർഥം കാൻസർ കോശങ്ങളുടെ വികസനം തടയാൻ സഹായിക്കുന്നു.
ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതും ആരോഗ്യകരമായ ഭക്ഷണങ്ങൾ ചേർക്കുന്നതും കാൻസർ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.