കൊവിഡ് ദീർഘകാല രോഗികളിൽ പത്തിൽ ഏഴ് പേർക്കും ഏകാഗ്രതയും ഓർമ്മക്കുറവും സംഭവിച്ചേക്കാമെന്ന് പഠനം. കേംബ്രിഡ്‌ജ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 181ലധികം രോഗികളിലാണ് സർവ്വകലാശാല പഠനം നടത്തിയത്.
രോഗികളിൽ 78 ശതമാനം പേരും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നതായി പഠനം പറയുന്നു. 69 ശതമാനം മസ്‌തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങളും, 68 ശതമാനം പേർക്ക് മറവിയും, 60 ശതമാനം പേർക്ക് സംസാരത്തിൽ വൈരുദ്ധ്യങ്ങള്‍ വരുന്നതായും പഠനം പറയുന്നു.
പഠനത്തിന്‍റെ ഭാഗമായവർക്ക് ഓർമയും, ഏകാഗ്രതയും വിലയിരുത്തുന്നതിന് വിവിധ ടാസ്കുകളാണ് നൽകിയത്. ലിസ്റ്റുകളിലെ വാക്കുകള്‍ ഓർത്തെടുക്കുക, രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് കാണിച്ച ശേഷം ഓർമയിൽ സൂക്ഷിക്കുക തുടങ്ങിയ ടാസ്‌കുകള്‍ ഇതിൽ ഉള്‍പ്പെടുന്നു. രോഗ ലക്ഷങ്ങള്‍ കൂടുതൽ അനുഭവിച്ച ആളുകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതൽ പ്രതിഫലിച്ചത്.