ഹൈദ്രാബാദ്:കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ ഡയറക്ടര്‍ അരവിന്ദ് നാഥും യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസര്‍ സെറിന സ്പുഡിച്ചും പ്രമുഖ അക്കാജമിക് ജേര്‍ണലായ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറികൊണ്ടിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്കുള്ള മികച്ച ചികിത്സ രീതി ആവിഷ്കരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നാണ് ഇവര്‍ പറയുന്നത്.
രുചിയും മണവും നഷ്ടപ്പെടല്‍, തലവേദന, വീക്കം, പക്ഷാഘാതത്തിനുള്ള സാധ്യത, മാനസിക പ്രശ്നങ്ങള്‍ എന്നിവ കൊവിഡ് നെഗറ്റീവായിട്ടും ചില ആളുകളില്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതിനെ ലോങ് കോവിഡ് അല്ലെങ്കില്‍ കൊവിഡാനന്തര ആരോഗ്യപ്രശ്ന്നങ്ങള്‍ (post-COVID condition) എന്നാണ് വിളിക്കുന്നത്.