ന്യൂഡൽഹി : ദിവസേനയുള്ള പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം സ്ത്രീകളുടെ കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗ മരണത്തിനും സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ. യുഎസിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണ പഠനത്തിൽ 98,786 ആർത്തവവിരാമം സംഭവിച്ച സ്ത്രീകളെ പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഹൃദ്രോഗം, വൻകുടൽ കാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയുന്നതിനുള്ള മാര്‍ഗങ്ങളിലാണ്. 20 വർഷത്തെ തുടര്‍ പഠനത്തിന് ശേഷം ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരൾ അർബുദത്തിനുള്ള സാധ്യത 85 ശതമാനവും വിട്ടുമാറാത്ത കരൾ രോഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനത്തിനും കൂടുതലാണെന്ന് കണ്ടെത്തി. ഇതേ വിവിരങ്ങൾ പ്രതിമാസം മൂന്നിൽ താഴെ മധുരമുള്ള പാനീയങ്ങൾ കഴിക്കുന്നവരുമായി താരതമ്യം ചെയ്തതായും പഠനം പറയുന്നു.
തങ്ങളുടെ കണ്ടെത്തലില്‍ പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗവും വിട്ടുമാറാത്ത കരൾ രോഗങ്ങളിലൂടെയുള്ള മരണനിരക്കും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിതെന്ന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ആദ്യ രചയിതാവായ ലോങ്‌ഗാങ് ഷാവോ പറഞ്ഞു. തങ്ങളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കരൾ രോഗസാധ്യത കുറയ്ക്കുന്നതിനും പൊതുജനളുടെ ആരോഗ്യം കൂട്ടുന്നതിനുമുള്ള മാര്‍ഗത്തിന് വഴിയൊരുക്കിയേക്കാം എന്നും ഷാവോ പറഞ്ഞു.
also read: കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ ; ആരോഗ്യകരമായി നിലനിർത്താൻ ചില ടിപ്‌സുകൾ