കേരളം

kerala

ETV Bharat / sukhibhava

ഭാരം ഉയർത്തുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് പഠനം - ഭാരോദ്വഹനം

അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഭാരോദ്വഹനം അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.

Lifting weights can increase life expectancy  life expectancy weight lifting  weight lifting  aerobic exercise  ഭാരം ഉയർത്തുന്നത് ആയൂർദൈർഘ്യം വർധിപ്പിക്കും  ആയൂർദൈർഘ്യം  എയ്‌റോബിക് വ്യായാമം  അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  ഭാരോദ്വഹനം
ഭാരം ഉയർത്തുന്നത് ആയൂർദൈർഘ്യം വർധിപ്പിക്കും; വെളിപ്പെടുത്തി പഠനം

By

Published : Oct 3, 2022, 1:49 PM IST

Updated : Oct 3, 2022, 7:20 PM IST

ഓട്ടം, സൈക്ലിങ് തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങൾ ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് ഇതിനകം തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അധികമാർക്കും അറിയാത്ത വസ്‌തുതയാണ് ഭാരം ഉയർത്തുന്നതും ആയുർദൈർഘ്യം വർധിപ്പിക്കുമെന്നത്. അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ശരാശരി 71 വയസുള്ള ഒരു ലക്ഷം പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. 27.8 ആണ് ഇവരുടെ ശരാശരി ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ). ഒരു ദശാബ്‌ദത്തിന് ശേഷം ഇവരെ വീണ്ടും നിരീക്ഷിച്ചു. ഹൃദ്രോഗം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഇവരിൽ ആരെങ്കിലും മരിച്ചോ എന്നത് പഠനവിധേയമാക്കി.

ഇവരിൽ 23 ശതമാനം പേർ ഭാരം ഉയർത്തുന്നവരായിരുന്നു. 16 ശതമാനം പേർ ആഴ്‌ചയിൽ ഒന്നു മുതൽ ആറ് തവണ വരെ വ്യായാമം ചെയ്യുന്നവരായിരുന്നു. 32 ശതമാനം പേർ നിർദേശിച്ച തലത്തിലോ അതിനു മുകളിലോ എയ്‌റോബിക് വ്യായാമം ചെയ്‌തു.

ഭാരം ഉയർത്തുന്നതും എയ്‌റോബിക് വ്യായാമവും കാൻസർ ഒഴികെയുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലം വെളിപ്പെടുത്തി. ഭാരം മാത്രം ഉയർത്തിയവരിൽ പെട്ടന്നുള്ള മരണ സാധ്യത 9-22 ശതമാനവും എയ്‌റോബിക് വ്യായാമം മാത്രം ചെയ്‌തവരിൽ മരണ സാധ്യത 24-34 ശതമാനവും കുറഞ്ഞു.

എയ്‌റോബിക് വ്യായാമവും ഭാരോദ്വഹനവും ചെയ്‌തവർക്ക് കൂടുതൽ ഫലങ്ങൾ ലഭിച്ചു. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഭാരം ഉയർത്തുകയും നിശ്ചിത അളവിൽ എയ്‌റോബിക് വ്യായാമം ചെയ്യുകയും ചെയ്‌തവരിൽ അപകടസാധ്യത 41 മുതൽ 47 ശതമാനം വരെ കുറയുന്നതായി ഗവേഷകർ കണ്ടെത്തി. സ്ത്രീകൾക്കാണ് ഭാരോദ്വഹനത്തിൽ പുരുഷന്മാരേക്കാൾ ഗുണം ലഭിച്ചതെന്നും പഠനം പറയുന്നു.

Last Updated : Oct 3, 2022, 7:20 PM IST

ABOUT THE AUTHOR

...view details