ഹൈദരാബാദ്: ഇന്ന്(നവംബര്‍ 2) ലോക ഫെര്‍ടിലിറ്റി ദിനം. ലോകമെമ്പാടുമുള്ള ആളുകളെ ഫെര്‍ടിലിറ്റി അല്ലെങ്കില്‍ ഇന്‍ഫെര്‍ടിലിറ്റിയെക്കുറിച്ച് ബോധവത്‌കരണം നല്‍കുക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ചികിത്സയ്‌ക്കായി പ്രാപ്‌തരാക്കുക എന്നിവയാണ് ഫെര്‍ടിലിറ്റി ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. ജന്മം നല്‍കുവാനുള്ള ശേഷി ഇല്ല എന്നതാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം ദമ്പതികളും നേരിടുന്ന ഗുരുതര പ്രശ്‌നം.
യുഎസിലുള്ള ദമ്പതികളില്‍ പത്തില്‍ എട്ട് പേര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധ്യമല്ല. എന്നാല്‍, ഇന്ത്യയില്‍ ഇത് പത്തില്‍ ആറാണ്. കൂടുതല്‍ ആളുകളും നഗരത്തില്‍ താമസിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു.
ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍, ജീവിതരീതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഫെര്‍ടിലിറ്റിയെ ബാധിക്കുന്നത്. ഫെര്‍ടിലിറ്റിയെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഇല്ലാതാക്കുക, പ്രശ്‌നങ്ങള്‍ തിരിച്ചറിയുക, ചികിത്സയ്‌ക്ക് വിധേയമാക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നത്.
ലോക ഫെര്‍ടിലിറ്റി ദിനത്തിന്‍റെ പ്രാധാന്യം: 2018 നവംബര്‍ രണ്ടിന് ഐവിഎഫ് ബബിള്‍ എന്ന ഓണ്‍ലൈന്‍ കൂട്ടായ്‌മയാണ് ലോക ഇന്‍ഫെര്‍ടിലിറ്റി ദിനം ആചരിക്കാന്‍ ആരംഭിച്ചത്. പ്രത്യുല്‍പാദനത്തിനായി ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ച സാറ, ട്രാസി എന്ന രണ്ട് വ്യക്തികള്‍ ചേര്‍ന്നാണ് ഈ കൂട്ടായ്‌മ ആരംഭിച്ചത്. ഫെര്‍ടിലിറ്റിയെ സംബന്ധിച്ച ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് എതു വിധേയനയും സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്‌മ ആരംഭിച്ചത്. ഒരു വ്യക്തി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കടന്നുപോകുന്ന പ്രയാസമേറിയ കാലഘട്ടത്തെക്കുറിച്ചും ചികിത്സയിലൂടെ ലഭിക്കുന്ന ഗുണത്തെക്കുറിച്ചും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുവാനുളള അവസരവും ഇവിടെ ലഭിക്കുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഫെര്‍ടിലിറ്റിയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഒരു അവസരം ലഭിക്കുന്നു. മാത്രമല്ല, ഫെര്‍ടിലിറ്റിയെ സംബന്ധിച്ച ചര്‍ച്ചകളും കാമ്പയിനുകളും സംഘടിപ്പിക്കുന്നു. നിരന്തരവും സുരക്ഷിതവുമല്ലാത്ത ബന്ധപ്പെടലിന് ശേഷം 12 മാസത്തില്‍ ഗര്‍ഭധാരണം സാധ്യമാകാത്തതാണ് ഇന്‍ഫെര്‍ടിലിറ്റിയെന്ന് ഇന്‍റർനാഷണൽ കമ്മിറ്റി ഫോർ മോണിറ്ററിംഗ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി പറയുന്നു.
1990നും 2004നും ഇടയില്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഡെമോഗ്രാഫിക്ക് & ഹെല്‍ത്ത് സര്‍വെയില്‍ വികസിത രാജ്യങ്ങളിലുള്ള നാലില്‍ ഒരു ദമ്പതികള്‍ക്ക് ഫെര്‍ടിലിറ്റി പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നു. ലോകമെമ്പാടും അല്ലെങ്കില്‍ രാജ്യം മുഴുവനും ഫെര്‍ടിലിറ്റി പ്രശ്‌നങ്ങള്‍ അതിവേഗം ഉയരുകയാണ് എന്നതും പ്രധാന ആശങ്കയാണ്. ഒരു വ്യക്തിയുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ മാത്രമല്ല കുടുംബപരവും സാമൂഹികവുമായ ചുറ്റുപാടിനെയും ബാധിക്കുന്ന പ്രശ്‌നമായി ഫെര്‍ടിലിറ്റി മാറിക്കഴിഞ്ഞു.