ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ മാതൃക തീർത്ത് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ തിരുവനന്തപുരം :വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഒരു സ്‌കൂൾ തയ്യാറായാലോ?. അതും തുച്ഛമായ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്. ഇത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തണലാവുകയാണ് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ (Kannasa Mission School started an insurance Scheme).
ഇൻഷുറൻസ് പ്രീമിയത്തിന് രക്ഷിതാവിന് ഒരു വർഷം ചെലവാകുന്നത് 70 രൂപ മാത്രമാണ്. കരുതല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ മാതൃകയാവുക കൂടിയാണ് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍. സൗജന്യ വിദ്യാഭ്യാസവും ഒരു ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ വിദ്യാര്‍ഥിക്ക് ലഭിക്കുക.
സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നതും ശ്രദ്ധേയം. ഒരു കുട്ടിക്ക് സ്വകാര്യ ആശുപത്രികളില്‍ 25,000 രൂപയുടെ അപകട കാഷ് ലെസ്സ് ചികിത്സാസഹായവും ഗുരുതര അപകടഘട്ടത്തിൽ രക്ഷിതാവിനും കുട്ടിക്കും ഒരു ലക്ഷം രൂപയും ലഭിക്കും. റോഡ് അപകടത്തില്‍ പിതാവിനെ നഷ്‌ടപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർഥി റാം കൃഷ്‌ണയ്‌ക്കാണ് സ്‌കൂളിന്‍റെ ഇൻഷുറൻസ് പദ്ധതി ആദ്യം തണലാകുന്നത്.
ഒരു ലക്ഷം രൂപയും സൗജന്യ വിദ്യാഭ്യാസവുമാണ് റാം കൃഷ്‌ണയ്ക്ക് ലഭിച്ചത്. ഐസിഐസിഐ ലംബാർഡുമായി ചേർന്നാണ് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിൽ സ്‌കൂളിലെ 1700 വിദ്യാർഥികൾ പദ്ധതിയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിയ്‌ക്ക് പുറമെ നിര്‍ധനരായ ആളുകള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന 'നന്മ' പെൻഷൻ പദ്ധതിയും കണ്ണശ സ്‌കൂള്‍ നടപ്പിലാക്കി വരുന്നു.
ഇൻഷുറൻസ് പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല കണ്ണശയുടെ കരുതൽ. സ്‌കൂളിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ നിർധനരായ മനുഷ്യർക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന 'നന്മ' പെൻഷൻ പദ്ധതിയും ഈ സ്‌കൂൾ നടപ്പാക്കുന്നുണ്ട്.