June 18 in History | ചരിത്രത്തിൽ ജൂൺ 18... ഓർക്കാം ഒരുപാട് നിമിഷങ്ങൾ
ചരിത്രത്തിൽ ജൂൺ 18ന് നടന്ന പ്രധാന സംഭവങ്ങൾ
ജൂൺ 18
ഓരോ ദിവസത്തിന് പിന്നിലും നമ്മളറിയാത്ത അല്ലെങ്കിൽ ഓർക്കാത്ത ഒരുപാട് കഥകളുണ്ട്. അത്തരത്തിൽ ചരിത്രത്തിൽ ഏറെ പ്രസക്തമായ ഒരു ദിനമാണ് ജൂൺ 18. പിതൃദിനം ആയി ആഘോഷിക്കുന്ന ഈ ദിവസത്തിന് പിന്നിലുമുണ്ട് ചരിത്ര പ്രധാനമായ ഒരുപാട് സംഭവ വികാസങ്ങൾ.
- 1778ൽ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിൻവാങ്ങിയതിനാൽ അമേരിക്കൻ സൈന്യം ഫിലാഡൽഫിയയിൽ പ്രവേശിച്ചു
- യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോൺഗ്രസ് അംഗീകാരത്തോടെ 1812 ലെ യുദ്ധം ആരംഭിച്ചു. പ്രസിഡന്‍റ് ജെയിംസ് മാഡിസൺ ബ്രിട്ടനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.
- 1815ൽ നെപ്പോളിയൻ ബോണപാർട്ട് വാട്ടർലൂവിൽ പരാജയപ്പെട്ടു. ബ്രിട്ടീഷുകാരും പ്രഷ്യൻ സൈന്യവും ബെൽജിയത്തിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി.
- 1971ൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഡാളസിനും സാൻ അന്‍റോണിയോയ്‌ക്കും ഇടയിലും ഡാളസിനും ഹൂസ്റ്റണിനുമിടയിലും ഫ്ലൈറ്റ് ഓപ്പറേഷനുകൾ തുടങ്ങി.
- 1979ൽ അമേരിക്കൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറും സോവിയറ്റ് പ്രസിഡന്‍റ് ലിയോനിഡ് I. ബ്രെഷ്‌നെവും വിയന്നയിൽ SALT II തന്ത്രപരമായ ആയുധ പരിമിതി ഉടമ്പടിയിൽ ഒപ്പുവച്ചു.
- 1983 ജൂൺ 18 നാണ് ബഹിരാകാശയാത്രികയായ സാലി കെ. റൈഡും നാല് സഹപ്രവർത്തകരും ചേർന്ന് ആറ് ദിവസം നീണ്ട് നിന്ന ബഹിരാകാശ യാത്ര നടത്തി വിജയം നേടിയത്. ഇതോടെ സാലി ബഹിരാകാശ നടത്തിയ ആദ്യ അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു.
- 1986ൽ ഗ്രാൻഡ് കാന്യോണിന് മുകളിൽ വച്ച് യാത്രക്കാരുമായി പോയ ഇരട്ട എഞ്ചിൻ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 25 പേർ മരിച്ചു.
- 1992 ല്‍ ജോര്‍ജിയയില്‍ യു എസ് സുപ്രീം കോര്‍ട്ട് - മക്കല്ലം കേസില്‍, ക്രിമിനല്‍ കുറ്റവാളികള്‍ തങ്ങളുടെ വിചാരണയ്‌ക്കായി പ്രത്യേക ജഡ്‌ജിമാര്‍ക്കായി തിടുക്കം കാണിക്കരുതെന്ന് നിര്‍ദേശിച്ചു.
- 2003ൽ അമേരിക്കൻ ലീഗിലെ വർണ വിവേചനം 1947ലെ തകർത്ത ബേസ്‌ബോൾ ഹാൾ ഓഫ് ഫേമർ ലാറി ഡോബി, 79-ാം വയസിൽ ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയറിൽ അന്തരിച്ചു.
- 2010ൽ 14 വർഷത്തിനിടെ യൂട്ട നടപ്പാക്കിയ ആദ്യത്തെ ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷയിൽ റോണി ലീ ഗാർഡ്‌നർ വെടിയേറ്റ് മരിച്ചു. (സാൾട്ട് ലേക്ക് സിറ്റി കോടതിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അറ്റോർണി മൈക്കൽ ബർഡെലിനെ മാരകമായി വെടിവച്ചതിന് ഗാർഡ്‌നർ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു.)
- 2011ൽ ബ്രൂസ് സ്‌പ്രിംഗ്‌സ്റ്റീന്‍റെ ജീവിതത്തിലും സംഗീതത്തിലും പ്രധാന സ്വാധീനം ചെലുത്തിയ ഇ സ്‌ട്രീറ്റ് ബാൻഡിന്‍റെ സാക്‌സോഫോൺ പ്ലെയർ ക്ലാരൻസ് ക്ലെമൺസ് 69-ാം വയസിൽ ഫ്ലോറിഡയിൽ വച്ച് അന്തരിച്ചു.
- 2020ൽ 650,000 യുവ കുടിയേറ്റക്കാർക്കുള്ള നിയമ പരിരക്ഷ അവസാനിപ്പിക്കാനുള്ള പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശ്രമത്തെ സുപ്രീം കോടതി നിരസിച്ചു.
- 2013 ൽ അഫ്‌ഗാനിസ്ഥാനിൽ ഏകദേശം 12 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള രാഷ്‌ട്രീയ പരിഹാരം കണ്ടെത്താൻ ചർച്ച നടത്തുമെന്ന് താലിബാനും യുഎസും അറിയിച്ചു.
- 'റാംബോയുടെ നാളുകൾ അവസാനിച്ചു' എന്ന് പ്രഖ്യാപിച്ച യുഎസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്‍റെ ഫോഴ്‌സ് മാനേജ്‌മെന്‍റ് ഡയറക്‌ടർ മേജർ ജനറൽ ബെന്നറ്റ് സക്കോളി, സാംസ്‌കാരികവും സാമൂഹികവുമായ ആശങ്കകളാണ് സ്‌ത്രീകൾക്ക് കടുത്ത ശാരീരിക ക്ഷമതയേക്കാൾ സൈന്യത്തിൽ ചേരാൻ തടസമാകുന്നതെന്ന് പറഞ്ഞു.
- 2018 ൽ ഒരു സ്വതന്ത്ര സേവന ശാഖയായി "സ്‌പേസ് ഫോഴ്‌സ്" സൃഷ്‌ടിക്കാൻ പെന്‍റഗണിന് നിർദേശം നൽകുന്നുവെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
- 2022 ൽ ബിറ്റ്‌കോയിന്‍റെ വില 2020 അവസാനത്തിന് ശേഷം ആദ്യമായി 20,000 ഡോളറിന് താഴെയായി.
- 'ആവശ്യമുള്ളിടത്തോളം കാലം' റഷ്യൻ അധിനിവേശത്തിനിടയിൽ യുക്രൈന് ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് ഏഴ് പ്രമുഖ ജനാധിപത്യ രാജ്യങ്ങളുടെ ഗ്രൂപ്പ് അവരുടെ വരാനിരിക്കുന്ന ഉച്ചകോടിയിൽ വ്യക്തമാക്കുമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
- ന്യൂയോർക്ക് സിറ്റിയിലെ ഒരു സ്റ്റീക്ക്ഹൗസിൽ ശതകോടീശ്വരനായ വാറൻ ബുഫെയ്‌ക്കൊപ്പം ഒരു സ്വകാര്യ ഉച്ചഭക്ഷണത്തിനായി ഒരു അജ്‌ഞാത ലേലക്കാരൻ 19 മില്യൺ ഡോളർ ചെലവഴിച്ചു.
- കോളമിസ്റ്റും രാഷ്‌ട്രീയ നിരൂപകനുമായ മാർക്ക് ഷീൽഡ്‌സ് 85-ാം വയസിൽ അന്തരിച്ചു.