കേരളം

kerala

ETV Bharat / sukhibhava

അന്താരാഷ്‌ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചിയില്‍, 'ടെലിമെഡിക്കോണ്‍ 2022' നവംബര്‍ 10 മുതല്‍ - അന്താരാഷ്‌ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചിയില്‍

ടെലിമെഡിസിനിലൂടെയും ഡിജിറ്റല്‍ ഹെല്‍ത്തിലൂടെയും ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നവംബര്‍ 10 മുതല്‍ മൂന്ന് ദിവസം നീളുന്ന 'മെഡിക്കോണ്‍ 2022' അന്താരാഷ്‌ട്ര സമ്മേളനം നടത്തുന്നത്.

Kochi to host 18th international telemedicine conference  Kochi news updates  latest news updations in Kochi  അമൃത ടെലിമെഡിക്കോണ്‍  കൊച്ചി വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  kerala news updates  ഐഎസ്‌ ആര്‍ ഒ  ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ  അമൃത ടെലിമെഡിക്കോണ്‍  അന്താരാഷ്‌ട്ര സമ്മേളനം കൊച്ചിയില്‍  കൊച്ചിയിലെ അമൃത ആശുപത്രി
അന്താരാഷ്‌ട്ര ടെലിമെഡിസിന്‍ സമ്മേളനം കൊച്ചിയില്‍, 'ടെലിമെഡിക്കോണ്‍ 2022' നവംബര്‍ 10 മുതല്‍

By

Published : Nov 7, 2022, 4:09 PM IST

എറണാകുളം:ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്‌ട്ര സമ്മേളനം 'ടെലിമെഡിക്കോണ്‍ 2022' നവംബര്‍ 10 മുതല്‍ 12വരെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ചാപ്‌റ്ററിന്‍റെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തില്‍ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ടെലിമെഡിസിനിലൂടെയും ഡിജിറ്റല്‍ ഹെല്‍ത്തിലൂടെയും ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനത്തിന്‍റെ ലക്ഷ്യങ്ങള്‍. ടെലിഹെല്‍ത്ത് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും ടെലിമെഡിസിന്‍റെ നിയമസാധ്യതകളും സമ്മേളനം ചര്‍ച്ച ചെയ്യും. ടെലിമെഡിസിന്‍ ആന്‍ഡ് ഡിജിറ്റല്‍ ഹെല്‍ത്ത് ഐഒഎംടി, ടെലി-ഐസിയു മോണിറ്ററിങ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കൊപ്പം ചികിത്സയുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങളെപ്പറ്റിയും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ടെലിമെഡിസിന്‍ സൗകര്യം ജനകീയവത്കരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയുണ്ടാകും. ലോകാരോഗ്യ സംഘടന പ്രതിനിധികളടക്കം ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, കേരള ഐ.ടി സെക്രട്ടറി ഡോ.രത്തന്‍ ഖേൽക്കർ എന്നിവരും കൂടാതെ ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, ദാതാക്കൾ, ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ, ഓൺലൈൻ ഫാർമസി ശൃംഖലകൾ, വ്യവസായികൾ, അക്കാദമിക് ശാസ്ത്രജ്ഞർ, ഗവേഷണ പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും

ABOUT THE AUTHOR

...view details