നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങള്‍ എന്നുള്ള ചൊല്ല് തന്നെയുണ്ട്. കാരണം ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തേയും മാനസികാവസ്ഥയുമൊക്കെ സ്വാധീനിക്കുന്നു. നല്ല ആരോഗ്യം ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ദുരത്തിലാണ്. ആ ദുരത്തിന്‍റെ നല്ലൊരു ശതമാനവും നിങ്ങളുടെ അടുക്കളയാണ്. അടുക്കളയില്‍ സൂക്ഷിക്കുന്ന ഭക്ഷണകൂട്ടുകള്‍ നിങ്ങളുടെ ആരോഗ്യത്തെ വലിയൊരളവോളം നിര്‍ണയിക്കുന്നു. നാരുകളും പോഷകാശങ്ങളും അടങ്ങിയ പച്ചക്കറികളും പഴങ്ങളും , ആരോഗ്യദായകമായ കൂട്ടുകളുമാണ് നിങ്ങളുടെ അടുക്കളയില്‍ ഉണ്ടാവേണ്ടത്. അല്ലാതെ ഉയര്‍ന്ന കലോറിയുള്ളതും കൃതൃമ നിറം ചേര്‍ത്തതുമായ ബേക്കറി വിഭവങ്ങളല്ല.
പലരും പറയുന്നത് ആരോഗ്യദായകമായ ഭക്ഷണവും രുചികരമായ ഭക്ഷണവും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും എന്നാണ്. എന്നാല്‍ ഒരേസമയം തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണം നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്.
നിങ്ങള്‍ക്ക് മാനസിക ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുന്ന അഞ്ച് ഭക്ഷണ സാധനങ്ങള്‍ താഴെ കൊടുക്കുന്നു
റാഗി
തെക്കേന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ധാന്യമാണ് റാഗി. ഇതില്‍ ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ മാത്രമല്ല സി, ബി-കോപ്ലക്സ്, ഇ തുടങ്ങിയ വിറ്റാമിനുകളും, അയേണ്‍, കാല്‍ഷ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. റാഗി നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. റാഗികൊണ്ടുണ്ടാക്കിയ ഭക്ഷണവിഭവങ്ങള്‍ രാത്രി സുഖപ്രദമായ ഉറക്കം കിട്ടുന്നതിന് സഹായിക്കും. വിവിധതരം ഡിഷുകള്‍ റാഗി ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്.
ശര്‍ക്കര
പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ശര്‍ക്കരയില്‍ ആരോഗ്യദായകമായ ആന്‍റീ ഓക്സൈഡുകളും മിനറല്‍സും അടങ്ങയിട്ടുണ്ട്. ശരീരത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ശര്‍ക്കര നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.