പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ വഴിവയ്ക്കുന്ന മോളിക്യൂള്‍ ഹിമാചല്‍ പ്രദേശിലെ മണ്ഡി ഐഐടിയിലെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ടൈപ്പ്1 ടൈപ്പ് 2 പ്രമേഹങ്ങള്‍ക്ക് വായില്‍ കൂടി നല്‍കാന്‍ കഴിയുന്ന മരുന്ന് നിര്‍മാണത്തിന് വഴിവയ്ക്കുന്ന കണ്ടെത്തലാണ് ഇത്. പികെ 2 എന്ന മോളിക്യൂളാണ് ഗവേഷകര്‍ പ്രമേഹ മരുന്ന് നിര്‍മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇവരുടെ പഠനം ബയോളജിക്കല്‍ കെമിസ്ട്രി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. തീവ്ര പ്രമേഹ രോഗികള്‍ക്കുള്ള എക്‌സനറ്റൈഡ് , ലിറാഗ്ലൂറ്റൈഡ് എന്നിവ ഇന്‍ജക്ഷന്‍ വഴിയാണ് നല്‍കുന്നത്. ഈ മരുന്നുകള്‍ക്ക് വില കൂടുതല്‍ ആണെന്ന് മാത്രമല്ല അസ്ഥിരവുമാണ്. സ്ഥിരതായാര്‍ന്നതും വിലകുറഞ്ഞതുമായ ടൈപ് 1 ടൈപ് 2 പ്രമേഹത്തിനുള്ള മരുന്ന് കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മണ്ഡി ഐഐടിയിലെ സ്കൂള്‍ ഓഫ് ബേസിക് സയന്‍സിലെ അസോസിയേറ്റ് പ്രഫസര്‍ പ്രസന്‍ജിത്ത് മണ്ഡല്‍ പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് അളവിന് അനുസൃതമായി പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളില്‍ നിന്ന് ആവശ്യത്തിന് ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.
പല തരത്തിലുള്ള രാസജൈവ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് ഇന്‍സുലിന്‍ പുറപ്പെടുവിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നതാണ് നമ്മുടെ കോശത്തില്‍ അടങ്ങിയ പ്രോട്ടീന്‍ സ്‌ട്രക്‌ചറായ ജിഎല്‍പി1ആര്‍. ഭക്ഷണം കഴിച്ചതിന് ശേഷം ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ മോളിക്യൂള്‍ ആയ ജിഎല്‍പി1 ജിഎല്‍പി1ആറുമായി കൂടിച്ചേരുമ്പോഴാണ് പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ക്ക് ഇന്‍സുലിന്‍ പുറപ്പെടുവിക്കാനുള്ള പ്രേരണയുണ്ടാകുന്നത്.
എക്‌സനറ്റൈഡ് , ലിറാഗ്ലൂറ്റൈഡ് എന്നിവ ജിഎല്‍പി 1 നെ പോലെ അനുകരിച്ച് ജിഎല്‍പി1ആര്‍ കൂടിച്ചേര്‍ന്നാണ് ഇന്‍സുലില്‍ പുറപ്പെടുവിക്കാനുള്ള പ്രേരണ പാന്‍ക്രിയാസിന് നല്‍കുന്നത്. ഗവേഷകര്‍ ജിഎല്‍1ആറുമായി കൂടിചേരാന്‍ സാധിക്കുന്ന ചെറിയ മോളിക്യൂള്‍ കണ്ടെത്താന്‍ വേണ്ടി കമ്പ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റിമുലേഷന്‍ നടത്തി. പികെ 2, പികെ3, പികെ 4 എന്നിവയ്ക്ക് ജിഎല്‍പി1ആറുമായി നല്ലവണ്ണം കൂടിച്ചേരാന്‍ കഴിയുമെന്ന് കണ്ടെത്തിയെങ്കിലും ലായനിയില്‍ ലയിക്കാനുള്ള കൂടുതല്‍ ശേഷി കണക്കിലെടുത്ത് പികെ 2വിനെ ഗവേഷകര്‍ തെരഞ്ഞെടുക്കുകയായിരുന്നു.