നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. ശരിയായ ദഹനത്തിനും, ഉപാപചയത്തിനും, വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും പോഷകങ്ങളുടെ സംഭരണത്തിനും കരൾ നമ്മെ വളരെയധികം സഹായിക്കുന്നു. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ കരളിന്‍റെ സംരക്ഷണത്തിനും, അതിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി പ്രധാനമാണ്.
ആരോഗ്യമുള്ള കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോലാണ്. മനുഷ്യന്‍റെ ദഹന വ്യവസ്ഥയിൽ നിരവധി പ്രവർത്തനങ്ങൾ നിർവ്വഹിക്കുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നതിനാൽ കരളിന്‍റെ ആരോഗ്യം നിലനിർത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കരളിന്‍റെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
അനുചിതമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം, അമിതഭാരം എന്നിവയെല്ലാം പ്രമേഹം, രക്താതിസമ്മർദ്ദം, തൈറോയ്‌ഡ്, അസാധാരണമായ കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വികസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. അത് പിന്നീട് ലിവർ സിറോസിസിലേക്ക് നയിക്കുന്നു.