കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ സ്വയം സംരക്ഷിക്കാം; ചില ടിപ്പുകള്‍ - കൊവിഡ് കാലത്ത് സ്വയം സംരക്ഷിക്കാം; ചില ടിപ്പുകള്‍
രോഗബാധയേറ്റ് ഒറ്റപ്പെട്ട് കഴിയുന്ന സാഹചര്യം ഒരാളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കി മാറ്റിയേക്കാം. ഇക്കാരണത്താല്‍ തന്നെ ശാരീരികമായ പരിചരണത്തേയും ചികിത്സകളേയും പോലെ മാനസികാരോഗ്യത്തിനും പ്രധാന്യമുണ്ട്.
കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ സ്വയം സംരക്ഷിക്കാം; ചില ടിപ്പുകള്‍
മനുഷ്യ ജീവിതത്തെ അനിശ്ചിതത്വത്തിന്‍റെയും ആശങ്കയുടേയും പാതയിലേക്കാണ് കൊവിഡ് നയിച്ചിട്ടുള്ളത്. രോഗബാധയേറ്റ് ഒറ്റപ്പെട്ട് കഴിയുക കൂടെ ചെയ്‌താല്‍ അത് ഒരാളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കി മാറ്റിയേക്കാം. ഇക്കാരണത്താല്‍ തന്നെ ശാരീരികമായ പരിചരണത്തേയും ചികിത്സകളേയും പോലെ മാനസികാരോഗ്യത്തിനും പ്രധാന്യമുണ്ട്. കൊവിഡ് കാലത്തെ ഒറ്റപ്പെടലുകളില്‍ സഹായകമാവുന്ന ചില ടിപ്പുകള്‍.
- പാരസെറ്റമോൾ അല്ലെങ്കിൽ ഇബുപ്രോഫെൻ ഉപയോഗിച്ച് പനിയും തൊണ്ടവേദനയും പോലുള്ള മറ്റ് ലക്ഷണങ്ങളും നിയന്ത്രിക്കുക.
- ആരോഗ്യകരമായ ഡയറ്റ് പുലര്‍ത്തുക
- ശരീരത്തില്‍ ആവശ്യത്തിന് ജലമുണ്ടെന്ന് ഉറപ്പ് വരുത്തുക. പനിയുള്ള സമയത്ത് കൂടുതല്‍ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
- കുറഞ്ഞത് 10 ദിവസമെങ്കിലും വ്യായാമം നിർത്തുക, നിങ്ങളുടെ ലക്ഷണങ്ങളുടെ കാഠിന്യം അനുസരിച്ച്, സാവധാനം വ്യായാമത്തിലേക്ക് മടങ്ങാം. (വ്യായാമത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ ജനറൽ ഫിസിഷ്യനോട് ചോദിക്കുക).
- ആഴത്തിലുള്ള ശ്വസനം, ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സഹായിക്കും. ഒറ്റപ്പെടലും ആശങ്കയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ശാന്തമായിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. എന്നാൽ ഇത് നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് ചെയ്യണം.
- രോഗത്തെയും ഒറ്റപ്പെടലിനെയും ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠയെ നേരിടാൻ ശ്രദ്ധാപൂർവം മറ്റ് മാര്‍ഗങ്ങള്‍ പരിശീലിക്കുക.
- നിങ്ങളുടെ ചിന്തകളെ വ്യതിചലിപ്പിക്കാന്‍ സഹായിക്കുന്ന വായന, സിനിമകൾ, അല്ലെങ്കിൽ ക്രിയാത്മകമായ മറ്റ് പ്രവർത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യും. ഇത് നിങ്ങളുടെ തലച്ചോറിനെ ഉത്കണ്ഠാകുലരാക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കും. (കുട്ടികൾക്ക് ഇത് വളരെ പ്രധാനമാണ്)
- സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഓൺലൈനിലോ, ഫോണിലോ ബന്ധം നിലനിർത്തുക.