കേരളം

kerala

ETV Bharat / sukhibhava

സെറോടോൺ എങ്ങനെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു?

തലച്ചോറിലെ ന്യൂറോണുകൾക്കിടയിൽ സന്ദേശങ്ങൾ അയയ്ക്കുന്ന ഒരു തരം രാസവസ്തുവാണ്‌ സെറോടോൺ, മാനസികാവസ്ഥയെ തുലനം ചെയ്യുന്നതാണ് സെറോടോണിന്റെ പ്രധാന ധർമം.

സെറോടോണിൻ  സെറോടോണിൻ എങ്ങനെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു  how serotonin controls behaviour  serotonin  behaviour serotonin  ഉത്കണ്‌ഠയുടെയും വിഷാദത്തിന്‍റെയും നിരക്ക്  ബോയ്‌സ് തോംസൺ ഇൻസ്റ്റിറ്റ്യൂട്ട്  ഗവേഷണം സെറോടോണിൻ  സെറോടോണിന്‍റെ പങ്ക്  സ്വഭാവത്തെ സ്വാധീനിക്കുന്ന സെറോടോൺ  ന്യൂറോ ട്രൻസ്‌മിറ്റർ സെറോടോൺ  മാനസികാരോഗ്യം
സെറോടോണിൻ എങ്ങനെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു; പഠനങ്ങൾ

By

Published : Oct 17, 2022, 3:03 PM IST

കൊവിഡ് കാലത്ത് ഉത്കണ്‌ഠയും വിഷാദവും നേരിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നൂതനമായ ചികിത്സ രീതി കണ്ടെത്താനായേക്കുമെന്നാണ് ബോയ്‌സ് തോംസൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഫ്രാങ്ക് ഷ്രോഡറിന്‍റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും പുതിയ പഠനത്തിന്‍റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണം, ഉറക്കം, മാനസികാവസ്ഥ, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് ഉൾപ്പെടെയുള്ളവയെ സെറോടോണ്‍ (തലച്ചോറിലെ ന്യൂറോണുകൾക്കിടയിൽ സന്ദേശങ്ങൾ അയയ്ക്കുന്ന ഒരു തരം രാസവസ്തുവാണ്‌ സെറോടോൺ, മാനസികാവസ്ഥയെ തുലനം ചെയ്യുന്നതാണ് സെറോടോണിന്റെ പ്രധാന ധർമം) സ്വാധീനിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തി. ഉത്കണ്‌ഠ, വിഷാദം, ഈറ്റിങ് ഡിസോഡർ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സെറോടോണിന്‍റെ അളവിൽ വ്യത്യാസം വരുത്തിയ മരുന്നുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

സെറോടോൺ:സന്തോഷം, സന്തുഷ്‌ടി എന്നീ വികാരങ്ങൾ രൂപപ്പെടുത്തുന്നതിൽ സെറോടോണിന് പങ്കുണ്ട്. വിശപ്പ്, ഉറക്കം, മാനസികനില എന്നീ അവസ്ഥകൾ നിയന്ത്രിക്കുന്നതിലും ഓർമ, പഠനം എന്നീ പ്രക്രിയകളിലും സെറോടോണിന് പങ്കുണ്ട്. ജന്തുക്കളിൽ മാത്രമല്ല, സസ്യങ്ങളിലും ഫംഗസുകളിലും സെറോടോണിനുണ്ട്.

ഗവേഷണത്തിനായി കൈനോർഹാബ്‌ഡിറ്റിസ് എലിഗൻസ് എന്ന വിരയെയാണ് (Round Worm) ഉപയോഗിച്ചത്. ഒരാളുടെ പെരുമാറ്റവും ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കുന്നതിൽ സെറോടോണിന്‍റെ പ്രവർത്തനം പരിശോധിക്കുകയായിരുന്നു ഗവേഷണത്തിന്‍റെ ലക്ഷ്യം.

കൈനോർഹാബ്‌ഡിറ്റിസ് എലിഗൻസിന് സെറോടോണിൻ ഉൽപ്പാദിപ്പിക്കുന്നതിന് ഒരൊറ്റ ബയോകെമിക്കൽ പാതയെ ഉണ്ടായിരുന്നുള്ളുവെന്നും ഇത് പിന്നീട് നശിപ്പിക്കപ്പെട്ടു എന്നുമാണ് ഗവേഷകർ വിശ്വസിച്ചിരുന്നത്.

എന്നാൽ അത്തരം അനുമാനങ്ങൾ പൂർണമായും ശരിയല്ലെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. രണ്ടാം സമാന്തര ബയോസിന്തറ്റിക് പാതയിലൂടെയാണ് സെറോടോണിന്‍റെ പകുതിയോളം സൃഷ്‌ടിക്കപ്പെടുന്നത്. ശാസ്‌ത്ര ജേണലായ നേച്ചർ കെമിക്കൽ ബയോളജിയിലാണ് നിർണായക കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു.

എൻസൈമിന്‍റെ കണ്ടെത്തൽ:ഏകദേശം മൂന്ന് വർഷം മുമ്പ് സെറോടോണിനെ അതിന്‍റെ ഡെറിവേറ്റീവുകളായി വിഭജിക്കുന്ന ഒരു എൻസൈം ശാസ്ത്രജ്ഞർ അവിചാരിതമായി കണ്ടെത്തി. സെറോടോണിന്‍റെ ചില പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന മറ്റ് തന്മാത്രകളുടെ ബിൽഡിങ് ബ്ലോക്കായി സെറോടോണിനെ ഉപയോഗിക്കുന്നു. സെറോടോണിൻ എങ്ങനെ നിർമിക്കപ്പെടുന്നുവെന്നും അത് നിർമിച്ചുകഴിഞ്ഞാൽ മറ്റ് തന്മാത്രകളായി എങ്ങനെ മാറുന്നുവെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

ഷ്രോഡേഴ്‌സ് ലാബിലെ ബിരുദ വിദ്യാർഥിയും ഗവേഷക സംഘത്തിലെ അംഗവുമായ ജിംഗ്‌ഫാങ് യു നടത്തിയ വിശദ പഠനത്തില്‍ സെറോടോണിൻ ഡെറിവേറ്റീവുകൾ ഭക്ഷണ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് തെളിയിച്ചു. വിരകൾക്ക് എൻഡോജെനസ് സെറോടോണിന്‍റെ കുറവുണ്ടെങ്കിൽ അവയ്ക്ക് അഗർ പ്ലേറ്റിലെ ബാക്‌ടീരിയം ഫുഡ് ലോണിന് (Bacterium Food Lawn) മുകളിലൂടെ വേഗത്തിൽ നീങ്ങാനും ഭക്ഷണം അന്വേഷിക്കുന്നതിനായി ഇടയ്‌ക്കിടെ തിരിയാനും സാധ്യതയുണ്ട്.

വിരകൾക്ക് സെറോടോണിൻ ഡെറിവേറ്റീവുകളുടെ ഡോസ് നൽകുന്നതിലൂടെ വിരകളുടെ ഈ സ്വഭാവം നിർത്താൻ സഹായിക്കുമെന്ന് കണ്ടെത്തി. സെറോടോണിന്‍റെ തന്മാത്ര സിഗ്നലിങ് പാതകൾ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളിൽ വലിയ തോതിൽ സംരക്ഷിക്കപ്പെടുന്നു.

മനുഷ്യരിലെന്നപോലെ കൈനോർഹാബ്‌ഡിറ്റിസ് എലിഗൻസിലും സെറോടോണിന്‍റെ ഗണ്യമായ ഭാഗം ഉത്പാദിപ്പിക്കുന്നത് കുടലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഷ്രോഡർ പറയുന്നതനുസരിച്ച്, ഹ്യൂമൻ സെറോടോണിൻ കൈനോർഹാബ്‌ഡിറ്റിസ് എലിഗൻസിൽ കാണപ്പെടുന്ന മെറ്റബോളിറ്റുകളായി മാറിയതായി സൂചനകളുണ്ട്.

ഈ കണ്ടെത്തൽ അന്വേഷണത്തിന്‍റെ പുതിയ പല വഴികൾക്കും വാതിൽ തുറക്കുന്നുവെന്ന് കോർണൽ യൂണിവേഴ്‌സിറ്റിയിലെ ആർട്‌സ് ആൻഡ് സയൻസസ് വിഭാഗത്തിലെ കെമിസ്ട്രി ആൻഡ് കെമിക്കൽ ബയോളജി വിഭാഗത്തിലെ പ്രൊഫസറായ ഷ്രോഡർ പറഞ്ഞു.

Also Read: വിഷാദം കൊവിഡിന്‍റേതാകാം; രോഗബാധ തുടര്‍ജീവിതത്തില്‍ സംതൃപ്‌തിക്കുറവുണ്ടാക്കുമെന്ന് പഠനം പുറത്ത്

ABOUT THE AUTHOR

...view details